അനധികൃതമായി സര്‍വിസ് നടത്തിയതിന് രണ്ട് സ്കൂള്‍ ബസുകള്‍ക്കെതിരേ നടപടി
ശ്രീകൃഷ്ണപുരം : മണ്ണമ്പറ്റ പുന്നംപറമ്പ് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ വിവാഹ ആവശ്യത്തിനായി എത്തിയ രണ്ട് സ്കൂള്‍ ബസുകള്‍ക്കെതിരെ ഒറ്റപ്പാലത്തെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചു.കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് പ്രതിനിധികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ പുന്നംപറമ്പ് നാലിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ വിവാഹ ആവശ്യത്തിനായി എത്തിയ കരിമ്പുഴ പൊമ്പ്ര പി.പി.ടി.എം ഹൈസ്കൂളിലെ രണ്ട് ബസുകള്‍ക്കെതിരെ യാണ് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് പ്രതിനിധികള്‍ പരാതി നല്‍കിയത്. സ്കൂള്‍ ബസുകള്‍ അനധികൃതമായാണ് സര്‍വീസ് നടത്തിയെന്നു കാണിച്ച് ഓര്ഗനൈസേഷന് പ്രതിനിധികള്‍ ഒറ്റപ്പാലം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി.എം രവികുമാര്‍, എം മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സ്കൂള്‍ ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളുടെ രേഖകള്‍ ഹാജരാകണമെന്നും സ്കൂള്‍ അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായി മോട്ടോര്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ പിഎം രവികുമാര്‍ പറഞ്ഞു.
ക്ഷേത്രത്തിലേക്ക് വിവാഹത്തിന് ആളുകളെ കയറ്റി രണ്ട് സ്കൂള്‍ ബസുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നുണ്ടെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് പ്രതിനിധികള്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്നും അനധികൃത സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ ഓര്ഗനൈസേഷന് ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് ഒറ്റപ്പാലം 51 സോണ്‍ പ്രസിഡന്റ് കെ. സുബ്രഹ്മണ്യന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."