ബജ്റങ് പുനിയയേയും വിനേഷ് ഫൊഗാട്ടിനേയും ഖേല്‍രത്നക്ക് ശുപാര്‍ശ ചെയ്യും
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം കാരണം ഇന്ത്യന്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫൊഗാട്ടിനും ബജ്റങ് പുനിയക്കും കായിക മേഖലയിലെ പരമോന്നത ബഹുമതിയായ ഖേല്‍രത്ന നല്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക മന്ത്രി രാജ്യ വര്ധന് സിങ് റാത്തോഡ് പറഞ്ഞു. ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇരുവരും സ്വര്‍ണമടക്കമുള്ള മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞതിന് ശേഷം സെപ്റ്റംബര്‍ ആദ്യ വാരം മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങള്‍ ആരൊക്കെയെന്ന് വിലയിരുത്തുമെന്നും അതിന് ശേഷം ഖേല്‍ രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്നും റാത്തോഡ് പറഞ്ഞു. സാധാരണ ദേശീയ കായിക ദിനമായ ഓഗസ്റ്റ് 29നാണ് ഖേല്‍രത്ന അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറുള്ളത്.
ഏഷ്യന്‍ ഗെയിംസ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25ലേക്ക് പരിപാടി മാറ്റിവച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിരാട് കോഹ്ലി, ഇന്ത്യന്‍ ജാവലിന്‍ത്രോ താരം നീരജ് ചോപ്ര എന്നിവരും ഖേല്‍ രത്നയുടെ സാധ്യതാ പട്ടികയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."