HOME
DETAILS

വൈദ്യുതി അപകടങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി സുരക്ഷാ വാരാചരണം

  
backup
April 28 2019 | 06:04 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86

കാസര്‍കോട്: വൈദ്യുതി അപകടങ്ങള്‍ക്കെതിരേ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജില്ലയില്‍ മേയ് ഒന്നു മുതല്‍ ഏഴു വരെ വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കും.
ജില്ലാതല ഉദ്ഘാടനം മേയ് മൂന്നിന് രാവിലെ 10.30ന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍വഹിക്കും. വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ തുടങ്ങിയവ മൂലമുണ്ടാകുന്ന വൈദ്യുതി അപകടങ്ങളെ കുറിച്ചും വൈദ്യുതി സുരക്ഷാമുന്‍കരുതലുകളെ സംബന്ധിച്ചും പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഒ.കെ ആര്യ പറഞ്ഞു.

വൈദ്യസ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
വയറിലും വൈദ്യുതി ഉപകരണങ്ങളിലും ചോര്‍ച്ച മൂലം ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) മെയിന്‍ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
വയറിങ് പ്രവര്‍ത്തികള്‍ക്ക് ഐ.എസ.്‌ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം ഉപയോഗിക്കുക
ലൈസന്‍സും പ്രായോഗിക പരിജ്ഞാനവുമുള്ളവരെ കൊണ്ടുമാത്രം വയറിങിലെ അറ്റകുറ്റപ്പണികള്‍ നടത്തുക
വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പുതോട്ടികളോ അശ്രദ്ധയോടെ ഉപയോഗിക്കരുത്
തീയണക്കുന്നതിന് വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ മുതലയാവ ഉപയോഗിക്കുക.
വൈദ്യുതി ലൈനുകള്‍ക്കു സമീപത്തുള്ള മരങ്ങള്‍ വെട്ടിമാറ്റുക, ഇതിനായുള്ള വൈദ്യുതി അധികൃതരുടെ പ്രക്രിയയുമായി സഹകരിക്കുക
വൈദ്യുത ലൈനിനടിയിലൂടെ പരിധിയില്‍ കവിഞ്ഞ ഉയരത്തില്‍ സാധന സാമഗ്രികള്‍ കയറ്റിയ വാഹനങ്ങള്‍ കടന്നു പോകരുത്
ഷോക്ക് മൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പര്‍ശിക്കാവൂ.
വൈദ്യുതാഘാതമേല്‍ക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷണം കൊണ്ടോ വൈദ്യുതവാഹിയല്ലാത്തതും ഈര്‍പ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുതി ബന്ധത്തില്‍നിന്ന് വേര്‍പ്പെടുത്തുക
വസ്ത്രങ്ങള്‍ ഉണക്കുന്നതിനുവേണ്ടി വൈദ്യുതി പോസ്റ്റുകളില്‍ വയറോ കയറോ കെട്ടരുത്
പൊട്ടിക്കിടക്കുന്ന വൈദ്യുതികമ്പികളില്‍ സ്പര്‍ശിക്കരുത്
കമ്പിവേലികളില്‍ കൂടി വൈദ്യുതി പ്രവഹിപ്പിക്കരുത്
വൈദ്യുതി ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങള്‍, ഷെഡുകള്‍ മുതലായവ നിര്‍മിക്കരുത്ുതാപകടങ്ങളോ അപകടസാഹചര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കെ.എസ്.ഇ.ബി എമര്‍ജെന്‍സി സെല്ലിന്റെ 9496061061 എന്ന നമ്പറില്‍ അറിയിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago