തേങ്ങ പെറുക്കുന്നതിനിടെ ബാലന്‍ കിണറ്റില്‍ വീണ് മരിച്ചു
കല്ലമ്പലം: സമീപ വാസിയുടെ പുരയിടത്തില്‍ തേങ്ങ പെറുക്കിസഹായിക്കാന്‍ പോയ ബാലന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. നാവായിക്കുളം വെട്ടിയറ പന്തുവിള പോയ്കവിള പുത്തന്‍ വീട്ടില്‍ കൂലിപ്പണിക്കാരായ ബിനുവിന്റെയും പ്രഭയുടെയും രണ്ടാമത്തെ മകന്‍ വിമല്‍ (9) ആണ് മരിച്ചത്.
നാവായിക്കുളം എസ്.എന്‍.വി എല്‍.പി.എസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ വീടിനു സമീപത്തെ വസ്തുവില്‍ തേങ്ങ പറിക്കാന്‍ ആള്‍ക്കാരെത്തിയപ്പോള്‍ അവരെ സഹായിക്കാനായി പോയതായിരുന്നു വിമല്‍. തെങ്ങുകയറ്റക്കാരന്‍ തെങ്ങില്‍ നിന്നും തറയിലേക്ക് അടര്‍ത്തിയിടുന്ന തേങ്ങകള്‍ പെറുക്കി സ്വരൂപിക്കുന്നതിനിടെ കൈ വരിയില്ലാത്ത ഉപയോഗ ശൂന്യമായ കിണറില്‍ വീഴുകയായിരുന്നു.
മുപ്പതടിയോളം താഴ്ചയുള്ള കിണറില്‍ പത്തടിയോളം വെള്ളം ഉണ്ടായിരുന്നു. ബാലന്‍ കിണറ്റില്‍ വീഴുന്നത് തെങ്ങുകയറ്റക്കാരന്‍ തെങ്ങിനുമുകളില്‍ ഇരുന്നു കണ്ടിരുന്നു. ഇയാളുടെ നിലവിളികേട്ട് ഓടികൂടിയ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി വളരെ സാഹസികമായി ബാലനെ കരക്കെടുത്ത് പാരിപ്പള്ളി ഗവ. ആശൂപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശൂപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വൈകിട്ട് ആറുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. വീടിനു സമീപം തുറസായ സ്ഥലത്തെ കൈവരിയില്ലാത്ത കിണര്‍ നികത്തണമെന്ന് വിമലിന്റെ മാതാപിതാക്കളും നാട്ടുകാരും തൊഴിലുറപ്പുപദ്ധതി തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും വസ്തു ഉടമ കിണര്‍ നികത്താന്‍ തയ്യാറായില്ല.
എസ്.എന്‍.വി എല്‍.പി.എസിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ കണ്ണനും കടംബാട്ടുകോണം എസ്.കെ.വി.എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പ്രമോദും വിമലിന്റെ സഹോദരങ്ങളാണ്. പള്ളിക്കല്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."