HOME
DETAILS

പ്ലാന്റേഷന്‍ തോട്ടത്തില്‍നിന്ന് കശുവണ്ടി കടത്തിയ സംഭവം: സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു

  
backup
April 28 2019 | 06:04 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-2

ബോവിക്കാനം: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കശുമാവ് തോട്ടത്തില്‍നിന്ന് കശുവണ്ടി കടത്തിയ സംഭവത്തില്‍ സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു. കാസര്‍കോട് എസ്റ്റേറ്റ് മനേജര്‍ക്കും അസിസ്റ്റന്റ് മനേജര്‍ക്കും ഷോക്കേസ് നോട്ടിസ് നല്‍കി. ആദൂര്‍ ഡിവിഷന്‍ സൂപ്പര്‍വൈസര്‍ സതിഷ് റൈയേയാണ് സസ്‌പെന്റ് ചെയ്തത്. തോട്ടത്തില്‍നിന്ന് ശേഖരിക്കുന്ന കശുവണ്ടി കണക്കില്‍ കാണിക്കാതെയാണ് പുറത്തേക്ക് കടത്തിയത്.
സംഭവം പി.സി.കെ അധികൃതര്‍ കൈയോടെ പിടികൂടിയതോടെ ഇയാളെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പി.സി.കെ മാനേജിങ്ങ് ഡയറക്ടര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. ഒരാഴ്ച മുന്‍പ് ഈ സംഘം കാസര്‍കോട് എത്തി പി.സി.കെ ജീവനക്കാരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍ ഈ സംഘത്തിന്റെ അന്വേഷണം നീങ്ങുന്നത് കശുവണ്ടി കടത്തുമായി ബന്ധപ്പെട്ടയാളെ സംരക്ഷിക്കുന്ന തരത്തിലാണെന്ന് ആരോപിച്ച് തൊഴിലാളി സംഘടനകള്‍ പി.സി.കെ മനേജിങ്ങ് ഡയറക്ടര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ആദൂര്‍ ബ്ലോക്കിലെ ബെള്ളൂറടുക്ക ഡിവിഷനില്‍ നിന്നാണ് 157കിലോ കശുവണ്ടിയാണ് പുറത്തേക്ക് കടത്തിയത്.
കഴിഞ്ഞമാസം 27ന് താല്‍ക്കാലിക തൊഴിലാളികള്‍ 396 കിലോയും സ്ഥിരം തൊഴിലാളികള്‍ 157 കിലോയും കശുവണ്ടി ശേഖരിച്ചിരുന്നു.എന്നാല്‍ പിറ്റേ ദിവസം പി.സി.കെ ജീവനക്കാര്‍ കശുവണ്ടി എടുക്കാന്‍ എത്തിയപ്പോള്‍ ഗോഡൗണില്‍ 396 കിലോ കശുവണ്ടി മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെയാണ് സൂപ്പര്‍വൈസര്‍ കശുവണ്ടി പുറത്തേക്ക് കടത്തിയത് പുറത്തായത്.
പ്ലാന്റേഷന്‍ തോട്ടങ്ങളിലെ കശുവണ്ടി കോര്‍പറേഷന്‍ നേരിട്ടു ശേഖരിച്ചു വിപണി വിലയ്ക്കു പൊതുമേഖല സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സിനും നല്‍കുകയാണു ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ആദൂര്‍ ഡിവിഷനിലെ മൂന്ന് ബ്ലോക്കുകളിലെ കശുമാവിന്‍ തോട്ടങ്ങളിലെ കാടുവെട്ട് ജോലിയില്‍ വന്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടണ്ടെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago