സി.എം അബ്ദുല്ല മൗലവി വധം: പ്രതിഷേധമിരമ്പി വനിതാസംഗമം
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് നടന്നു വരുന്ന അനിശ്ചിതകാല സമരത്തില്‍ സംബന്ധിച്ച വനിതകളുടെ സംഗമത്തില്‍ പ്രതിഷേധം ഇരമ്പി. അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തി വരുന്ന അനിശ്ചിതകാല സമരത്തിന്റെ ഇരുന്നൂറാം ദിവസത്തിലാണ് വനിതകള്‍ കൂട്ടമായി സമര പന്തലിലെത്തിയത്.
പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നു വരുന്നത്.
സമരം ത്വാഖ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി.
യുസഫ് ഉദുമ, ഉഷ ടീച്ചര്‍ ,മേരി അബ്രാഹാം, ജമീല, അയിഷ സഹദുല്ല , താഹിറാ താജുദ്ദീന്, ഹാജിറാ മുഹമ്മദ് , ദൈനബി അബൂബക്കര്‍, നജുമുനീസ, ഫാത്തിമാ അബൂബക്കര്‍ , അബീദ യുസഫ് , ഫരീദ ഉബൈദുല്ല, സൈഫിയ അഹമ്മദ്, അസ്മ അബ്ദുല്‍ഖാദര്‍, സിദ്ദീഖ അബ്ദുല്ല ,സഫിയ ആമുഹാജി കുന്നരിയത്ത് ,യുസഫ് ബഖവി , സര്‍ദാര്‍ മുസ്തഫ , ഡി.എം അബ്ദുല്ലക്കുഞ്ഞി , താജുദ്ദീന് പടിഞ്ഞാര്‍ , ശരിഫ് ചെബിരിക , സിദ്ദീഖ് നദവി ചേരൂര്‍, താജുദ്ദീന് ചെമ്പിരിക, അബ്ദുല്‍ ഖാദര്‍ സഹദി, ഇബ്രാഹിം കൊടിയമ്മ, സി.എ അബ്ദുല്‍സലാം, മുസ്തഫ ചെമ്മനാട്, സഹീദ് ചേരൂര്‍, എന്‍.എ സീതു, ഉബൈദുല്ല കടവത്ത്, അബൂബക്കര്‍ ഉദുമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."