HOME
DETAILS
MAL
ജനതയെ അപമാനിക്കുന്നു: എം.സി ഖമറുദ്ദീന്
backup
July 21 2016 | 20:07 PM
അതിവേഗ റെയില്‍പ്പാത പദ്ധതിയില്‍ നിന്നു കാസര്‍കോടിനെ ഒഴിവാക്കിയ നടപടി കാസര്‍കോട്ടെ ജനതയെ അപമാനിക്കലാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് പറഞ്ഞു. ഈ സംഭവത്തില്‍ ജില്ലയൊട്ടാകെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ട്. കാസര്‍കോട് ജില്ല കേരളത്തിന്റെ ഭാഗമല്ലെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ കാസര്‍കോടിനോടുള്ള അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്. അതിവേഗപാത നിര്‍മാണത്തില്‍ കാസര്‍കോട് ജില്ലയെ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."