HOME
DETAILS
MAL
സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
backup
September 05 2020 | 03:09 AM
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി, സെക്കന്‍ഡറി വിഭാഗത്തില്‍ 14 വീതം അധ്യാപകര്‍ക്കും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എട്ടും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ചും അധ്യാപകര്‍ക്കുമാണ് അവാര്‍ഡ്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാര്‍ഡിന്
അര്‍ഹരായവര്‍:
പ്രൈമറി വിഭാഗം: കെ. സ്വാമിനാഥന്‍ (ഹെഡ്മാസ്റ്റര്‍ തിരുവനന്തപുരം, പാലോട് എല്‍.പി.എസ്), ബിജു കെ. തോമസ് (ഹെഡ്മാസ്റ്റര്‍ കൊല്ലം, പുനലൂര്‍ വി.ഒ.യു.പി.എസ്), അലക്‌സാണ്ടര്‍ പി. ജോര്‍ജ് (ഹെഡ്മാസ്റ്റര്‍ പത്തനംതിട്ട, പരുമല സെമിനാരി എല്‍.പി.എസ്), പി.എസ് ശ്രീകുമാരി (ഹെഡ്മിസ്ട്രസ് ആലപ്പുഴ, ചെങ്ങന്നൂര്‍, പെണ്ണൂക്കര ഗവ. യു.പി.എസ്), കെ. പ്രകാശന്‍(ഹെഡ്മാസ്റ്റര്‍ കോട്ടയം മുട്ടുച്ചിറ ഗവ. യു.പി.എസ്), ലിന്‍സി ജോര്‍ജ് (ഇടുക്കി മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്.എസ്.എസ്), എ.ബി തമ്പി(ഹെഡ്മാസ്റ്റര്‍ എറണാകുളം കണിയാറ്റുനിരപ്പ് ജി.ബി.എസ്), കെ.സി കാതറിന്‍(ഹെഡ്മിസ്ട്രസ് തൃശൂര്‍, മണലൂര്‍ സെന്റ് ഇഗ്നേഷ്യസ് യു.പി.എസ്), എം. മോഹനന്‍(ഹെഡ്മാസ്റ്റര്‍ പാലക്കാട്, കോട്ടപ്പുറം എസ്.വി.എ.യു.പി.എസ് കുലിക്കിലിയാട്), പി. അനില്‍കുമാര്‍ (മലപ്പുറം, പള്ളിക്കല്‍ എ.എം.യു.പി സ്‌കൂള്‍), കെ.ആര്‍ സോമനാഥന്‍(കോഴിക്കോട്, കക്കാടംപൊയില്‍ ജി.എല്‍.പി.എസ്), റോയി വര്‍ഗീസ് (ഹെഡ്മാസ്റ്റര്‍ വയനാട്, സുല്‍ത്താന്‍ ബത്തേരി, കോളിയാടി മാര്‍ ബസേലിയസ് എ.യു.പി.എസ്), എം.വി പ്രകാശന്‍ (കണ്ണൂര്‍, രാമന്തളി പഞ്ചായത്ത് ജി.എല്‍.പി.എസ്), പി.വി പ്രമോദ്(കാസര്‍കോട്, ചെറുവത്തൂര്‍, കൊവ്വല്‍ എ.യു.പി.എസ്).
സെക്കന്‍ഡറി വിഭാഗം: നിസാര്‍ അഹമ്മദ് (തിരുവനന്തപുരം, വെഞ്ഞാറമൂട്, ഗവ.എച്ച്.എസ്.എസ്), കെ.ജി തോമസ് (ഹെഡ്മാസ്റ്റര്‍ കൊല്ലം, പുനലൂര്‍, എ.എം.എം.എച്ച്.എസ് കരവാളൂര്‍), ഷാജി മാത്യു (പത്തനംതിട്ട ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച്.എസ്.എസ്), ബാബു തോമസ് (ഹെഡ്മാസ്റ്റര്‍ ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ് എച്ച്.എസ്.എസ്), തോമസ് ജേക്കബ് (ഹെഡ്മാസ്റ്റര്‍ കോട്ടയം, പാമ്പാടി ജി.വി.എച്ച്.എസ്.എസ് കോത്താല), പി. അജിത് കുമാര്‍(ഇടുക്കി, ചോറ്റുപാറ ജി.എച്ച്.എസ്), യു.എ അംബിക (ഹെഡ്മിസ്ട്രസ് എറണാകുളം, പെരുമ്പാവൂര്‍ ജി.എച്ച്.എസ്.എസ്), മുജീബ് റഹ്മാന്‍ (ഹെഡ്മാസ്റ്റര്‍ തൃശൂര്‍, മതിലകം സെന്റ് ജോസഫ് എച്ച്.എസ്.എസ്), ഡോ. കെ. അജിത് (പാലക്കാട്, മണ്ണാര്‍ക്കാട്, അടയ്ക്കാപുത്തൂര്‍ ശബരി പി.ടി.ബി.എസ്.എച്ച്.എസ്.എസ്), കെ. മുഹമ്മദ് ഷാജഹാന്‍(മലപ്പുറം, കൊണ്ടോട്ടി, മേലങ്ങാടി, ജി.വി.എച്ച്.എസ്.എസ്), പി. സുനില്‍കുമാര്‍(കോഴിക്കോട് പവണ്ടൂര്‍ എച്ച്.എസ്.എസ്), ഷാലമ്മ ജോസഫ് (ഹെഡ്മിസ്ട്രസ് വയനാട് കോട്ടത്തറ ജി.എച്ച്.എസ്.എസ്), പ്രദീപ് കിനാത്തി (കണ്ണൂര്‍, ചൊക്ലി, ആര്‍.വി.എച്ച്.എസ്.എസ്), പി. ബാബു(ഹെഡ്മാസ്റ്റര്‍, കാസര്‍കോട്, ഇരിയണ്ണി, മാമ്പ ജി.വി.എച്ച്.എസ്.എസ്).
ഹയര്‍സെക്കന്‍ഡറി: തിരുവനന്തപുരം മേഖല: ഡി. ജയിംസ് (കൊല്ലം ഈസ്റ്റ് കല്ലട, സി.വി.കെ.എം എച്ച്.എസ്.എസ്), ആസിഫ ഖാദിര്‍ (ആലപ്പുഴ, ഹരിപ്പാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
എറണാകുളം മേഖല: വി.എം കരീം(പ്രിന്‍സിപ്പല്‍ തൃശൂര്‍, വെണ്‍മനാട് എം.എ.എസ്.എം എച്ച്.എസ്.എസ്), പി. അനില്‍ (പാലക്കാട് ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ജിജി ജോര്‍ജ് (ഇടുക്കി വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
കോഴിക്കോട് മേഖല: സി. രാധാകൃഷ്ണന്‍(പ്രിന്‍സിപ്പല്‍ മലപ്പുറം, പാലമേട് എസ്.വി.എച്ച്.എസ്.എസ്), പി.ഒ മുരളീധരന്‍(പ്രിന്‍സിപ്പല്‍ കണ്ണൂര്‍, ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), എം.കെ ഗണേശന്‍(പ്രിന്‍സിപ്പല്‍ കോഴിക്കോട്, കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
വി.എച്ച്.എസ്.ഇ: എ.ആര്‍ പ്രേംരാജ് (പ്രിന്‍സിപ്പല്‍ കൊല്ലം, പുനലൂര്‍, വാളക്കോട് എസ്.എസ്.വി വി.എച്ച്.എസ്.എസ്), എ.ജെ ജനീര്‍ലാല്‍ (പ്രിന്‍സിപ്പല്‍ പത്തനംതിട്ട, നെടുമണ്‍, ജി.വി.എച്ച്.എസ്.എസ്), രൂപാ നായര്‍ (പ്രിന്‍സിപ്പല്‍ എറണാകുളം, മാതിരപ്പള്ളി ഗവ.വി.എച്ച്.എസ്.എസ്), പി. ജയശങ്കര്‍ (പ്രിന്‍സിപ്പല്‍ തൃശൂര്‍, തിരുവില്ലാമല, ഗവ.വി.എച്ച്.എസ്.എസ്), ഹബീബ് റഹ്മാന്‍ (കോഴിക്കോട്, റഹ്മാനിയ വി.എച്ച്.എസ്.എസ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."