കള്ളവോട്ട്; നടപടികളുമായി മുന്നോട്ടുപോകും: പാച്ചേനി
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തവര്‍ക്കെതിരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനവിധിയില്‍ പ്രകടമായത് നരേന്ദ്രമോദിയുടെയും പിണറായിയുടെയും നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ വികാരവും രാഹുല്‍ ഗാന്ധിയിലുള്ള കേരള ജനതയുടെ പ്രതീക്ഷയുമാണെന്നു അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉജ്ജ്വലവിജയം നേടും. പരാജയം മണത്താല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.എം പുറത്തെടുക്കുന്ന നിലവാരമില്ലാത്ത പ്രചാരണമാണ് ബി.ജെ.പി വോട്ട് ചോര്‍ച്ച എന്ന വാദമുഖം. നാടിന്റെ ജനകീയ വികാരത്തെ പരിഹസികുന്ന സമീപനമാണ് ഈ വാദമുയര്‍ത്തുന്നതിലൂടെ സി.പി.എം നേതാക്കള്‍ ചെയ്യുന്നത്. ശബരിമലയെ കലാപഭൂമിയാക്കാന്‍ പദ്ധതി തയാറാക്കിയ സംസ്ഥാന സര്‍ക്കാരിനെതിരെയും വിശ്വാസി സമൂഹത്തോട് ധാര്‍ഷ്ട്യവും ധിക്കാരവും കാണിച്ചു പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ അവഹേളനത്തിനെതിരെയും ജനം വോട്ടധികാരം പ്രയോഗിച്ചത് പ്രകടമാണെന്നും പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി.വി പുരുഷോത്തമന്‍, സുരേഷ്ബാബു എളയാവൂര്‍, എന്‍.പി ശ്രീധരന്‍, പൊന്നമ്പറത്ത് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."