ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയിട്ട് അഞ്ച് മാസം
തലശ്ശേരി: തലശ്ശേരി ജനറല്‍ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ട് അഞ്ച് മാസം പിന്നിട്ടു. ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന്റെ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതായാണ് ആക്ഷേപം.
മുട്ടുമാറ്റിവയ്ക്കല്‍ ഉള്‍പ്പെടെയുള്ള അതിനൂതന ശസ്ത്രക്രിയകളാണ് മാസങ്ങളായി നിലച്ച അവസ്ഥയില്‍. നിലവില്‍ ദൂരയാത്രകളെ ഒഴിവാക്കി നഗരത്തിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് സാധാരണക്കാര്‍ ചെയ്യുന്നത്.
ഭീമമായ തുകയാണ് സ്വകാര്യ ആശുപത്രികളില്‍ കെട്ടിവയ്‌ക്കേണ്ടി വരുന്നത്. കഴിഞ്ഞ ഡിസംബര്‍ഏഴിനാണ് ആശുപത്രി അടച്ചുപൂട്ടിയത്.യുദ്ധകാലടിസ്ഥാനത്തില്‍ തീര്‍ക്കേണ്ട പ്രവൃത്തിഅധികൃതരുടെ അനാസ്ഥമൂലം വൈകിപ്പിക്കുകയാണെന്നാണ് രോഗികളുടെ പരാതി. ഇതിനുപുറമെ അശാസ്ത്രീയമായാണ് ആശുപത്രിക്കുള്ളിലെപരിസരത്തെ റോഡ് താര്‍ചെയ്തതെന്ന ആരോപണവും നിലവിലുണ്ട്.
ഓപ്പറേഷന്റെ തീയേറ്ററിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരേ നിരവധി സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ആശുപത്രിവികസന സമിതിക്കുരൂപം നല്‍കിയിട്ടുണ്ടെങ്കിലും അതുജനങ്ങള്‍ക്കു ഉപകാരപ്രദമാകുന്നില്ലെന്നാണ് സംഘനകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."