സ്ഥലം കാമുകിക്ക് എഴുതിക്കൊടുത്തു; ഭര്‍ത്താവിനെതിരേ ഭാര്യ പൊലിസില്‍ പരാതി നല്കി
പയ്യന്നൂര്‍: ഭാര്യയുടെ പേരിലുള്ള സ്ഥലം കാമുകിക്ക് എഴുതിക്കൊടുത്തെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനും കാമുകിക്കുമെതിരേ കേസ്. പാപ്പിനിശ്ശേരി അരോളി സ്വദേശിയും പൂനയില്‍ താമസക്കാരിയുമായ പി.പി വത്സല(43)യുടെ പരാതിയിലാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്. കുഞ്ഞിമംഗലം സ്വദേശിയും വത്സലയുടെ ഭര്‍ത്താവുമായ ബാബു പുലിക്കോട്ടുകാരന്, റീജ സുരേഷ് എന്നിവരുടെ പേരിലാണ് കേസെടുത്തത്.
തന്റെ പേരിലുള്ള എട്ടര സെന്റ് സ്ഥലം ചതിവിലൂടെ പവര്‍ ഓഫ് അറ്റോണി തയാറാക്കി 2018 മാര്‍ച്ച് 22നന് പയ്യന്നൂര്‍ സബ് രജിസട്രാര്‍ ഓഫിസില്‍വച്ച് ഭര്‍ത്താവ് റീജ സുരേഷിന് എഴുതി നല്‍കിയെന്നാണ് വത്സല പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
1994ലാണ് വത്സലയും ബാബുവും തമ്മിലുള്ള വിവാഹം നനടന്നത്. പൂനയില്‍ ജോലി ചെയ്തിരുന്ന വത്സലയും ബാബുവും വിവാഹബന്ധം വേര്പ്പെടുത്തന്നതിനായി പൂനനയിലെ സിറ്റി സിവില്‍ ജഡ്ജ് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് ബാബു വത്സലയുടെ പേരിലുള്ള സ്ഥലം റീജ സുരേഷിന് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. ലോണ്‍ എടുക്കുന്നതിനായി വത്സല തന്റെ പേരിലുള്ള സ്ഥലത്തിന്റെ പവര്‍ ഓഫ് അറ്റോണി ബാബുവിന് നല്‍കിയിരുന്നു. പിന്നീട് പവര്‍ ഓഫ് അറ്റോണി കാന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."