പ്രളയഭീതി: ഇതര സംസ്ഥാനക്കാരായ കുട്ടവള്ളക്കാര്‍ നാട്ടിലേക്ക് മടങ്ങി
മട്ടാഞ്ചേരി: പ്രളയത്തിന്റെ കുത്തൊഴുക്ക് കൊച്ചി കായലില്‍ കാര്യമായി ബാധിച്ചില്ലെച്ചിലും ഇടക്കൊച്ചി ,അരൂര്‍ മേഖലയിലെ കായലുകളില്‍ മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന കര്‍ണ്ണാടക സ്വദേശികളായ കുട്ട വഞ്ചിക്കാര്‍ നാട്ടിലേക്ക് മടങ്ങി.
പെരിയാറില്‍ നിന്നുള്ള മലവെള്ളപാച്ചിലില്‍ കൊച്ചി കായലിലെ ജലനിരപ്പ് ചെറിയ തോതില്‍ ഉയര്‍ന്നിരുന്നു. കായലില്‍ ഒഴുക്കും വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളായി ഇവര്‍ കൊച്ചി കായലില്‍ മത്സ്യ ബന്ധനം നടത്തി വരികയാണ്. കുടുംബസമേതമാണ് ഇവര്‍ കുട്ട വഞ്ചികളില്‍ മത്സ്യ ബന്ധനം നടത്തിയിരുന്നത്. മുലയൂട്ടുന്ന കുഞ്ഞുങ്ങളെ വരെ കൂട്ടിയാണ് ഇവര്‍ വഞ്ചിയില്‍ പോയിരുന്നത്. ഷെഡ് കെട്ടി അതില്‍ കഴിഞ്ഞു കൂടിയിരുന്ന ഇവര്‍ക്ക് അരൂരില്‍ ശൗചാലയങ്ങള്‍ വരെ സര്‍ക്കാര്‍ പണിതു നല്‍കിയിരുന്നു .കുട്ടികളെ സ്‌ക്കൂളില്‍ ചേര്‍ത്ത് പഠിക്കുന്നതിനും സൗകര്യം ഒരുക്കി കൊടുത്തിരുന്നു.എന്നാല്‍ കേരളത്തിലെ പ്രളയവാര്‍ത്തയെ തുടര്‍ന്ന് നാട്ടിലെ ബന്ധുക്കള്‍ ഭയം മൂലം തങ്ങളെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കുന്നില്ലെന്നാണ് ഇവരുടെ സംഘാംഗമായ രാം പടോയി പറയുന്നത്.
കൊച്ചിയിലെ സീസണ്‍ ആരംഭിക്കെ നാട്ടിലേക്ക് മടങ്ങിപോകുന്നതില്‍ ദു:ഖമുണെന്നും രാം പറഞ്ഞു. ഷെഡുകള്‍ പൊളിച്ചുമാറ്റി ഇരുപതോളം വരുന്ന കുട്ട വഞ്ചികളും ലോറിയില്‍ കയറ്റിയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."