HOME
DETAILS
MAL
ഓപണ്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അടച്ചുപൂട്ടല്‍: മലബാറിലെ പഠിതാക്കള്‍ക്ക് തിരിച്ചടി
backup
September 05 2020 | 03:09 AM
തേഞ്ഞിപ്പലം: സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഓപണ്‍ സര്‍വകലാശാലയുടെ മറവില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നത് മലബാര്‍ മേഖലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ കേരളത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലാണ്.
പ്രതിവര്‍ഷം എഴുപതിനായിരത്തിലധികം ആളുകളാണ് എസ്.ഡി.ഇക്കു കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ മൂന്നു ബാച്ചുകളിലായി രണ്ടു ലക്ഷം പേര്‍ കാലിക്കറ്റിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ പഠിക്കുന്നുണ്ട്. റഗുലര്‍ കോളജുകളില്‍ സീറ്റ് ലഭിക്കാത്തവരാണ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ പഠിക്കുന്നത്. റഗുലറിലും വിദൂര വിഭാഗത്തിലും പഠിച്ചവര്‍ക്ക് ഒ സിലബസും ഒരേ പരീക്ഷയും ഒരേ സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്. എന്നാല്‍ ഓപണില്‍ സര്‍ട്ടിഫിക്കറ്റില്‍ ഇത് രേഖപ്പെടുത്തുന്നതിനാല്‍ പഠിക്കുന്നവര്‍ രണ്ടാംതരക്കാരായി പരിഗണിക്കപ്പെടും. കൂടാതെ കൊല്ലത്ത് ഓപണ്‍ ആസ്ഥാനം വരുന്നതോടെ റീജ്യനല്‍ സെന്ററുകള്‍ ഉണ്ടായാലും കാസര്‍കോട് മുതലുള്ളവര്‍ സുപ്രധാന ആവശ്യങ്ങള്‍ക്ക് കൊല്ലത്ത് പോവാന്‍ പ്രയാസപ്പെടും.
തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഓപണ്‍ സര്‍വകലാശാലക്കൊപ്പം വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയാല്‍ ഇതര സംസ്ഥാനങ്ങളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളെ മലയാളികള്‍ ആശ്രയിക്കുകയും ഇവിടെയുളള ഓപണ്‍ സര്‍വകലാശാലയുടെ നിലനില്‍പ്പ് അപകടത്തിലാവുകയും ചെയ്യും. കാലിക്കറ്റ്, കണ്ണൂര്‍, കേരള, എം.ജി വാഴ്‌സിറ്റികളിലെ വിദൂര കേന്ദ്രങ്ങളിലെ ജീവനക്കാരെ ഓപ്ഷന്‍ മുഖേന ഓപണിലേക്ക് മാറ്റാനാണ് ശ്രമം. കാലിക്കറ്റ് വാഴ്‌സിറ്റിയിലെ വിദൂര കേന്ദ്രത്തില്‍ അധ്യാപകരുള്‍പ്പെടെ 250 ജീവനക്കാരുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള കെട്ടിടവും കാലിക്കറ്റില്‍ വെറുതെയാവും. കേരളയില്‍ വിദൂര കേന്ദ്രത്തില്‍ നിയമിച്ച 19 അധ്യാപകര്‍ സര്‍ക്കാരിന് ബാധ്യതയാവും. ഓപണ്‍ സര്‍വകലാശാലയില്‍ യു.ജി.സി നിബന്ധനകള്‍ പാലിക്കാതെ വി.സി, പി.വി.സി, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫിസര്‍ എന്നിവരെ നിയമിക്കാമെന്നതാണ് ഇപ്പോഴത്തെ ഭരണകക്ഷിക്ക് കിട്ടുന്ന ആനുകൂല്യം. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതിന് മുന്‍പ് ധൃതിപിടിച്ച് അടുത്ത മാസം രണ്ടിന് കൊല്ലത്ത് സര്‍വകലാശാല ഉദ്ഘാടനം നടത്തിയില്ലെങ്കില്‍ ഉന്നത തസ്തികകളില്‍ നിയമനങ്ങള്‍ക്ക് പിന്നീട് കഴിയില്ലെന്ന ആശങ്കയും സര്‍ക്കാരിന് മുന്നിലുണ്ട്. സര്‍വകലാശാലയില്‍ ഏതെല്ലാം കോഴ്‌സുകളാണെന്നും ഇതിന് നിയമപരമായി അംഗീകാരം നല്‍കേണ്ട പ0ന ബോര്‍ഡുകളോ ഇതുവരെ രൂപീകരിക്കാതെയാണ് സര്‍വകലാശാല നാടിന് സമര്‍പ്പിക്കുന്നത്. കാലിക്കറ്റിന്റെ വിദൂര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാതിരിക്കാന്‍ സര്‍ക്കാരിലേക്ക് കത്തെഴുതണമെന്നാവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് വി.സിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."