ദേശീയ ലോക് അദാലത്ത്: ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാം
മലപ്പുറം: ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദേശമനുസരിച്ച് ഓരോ മാസവും ഓരോ വിഷയങ്ങളിലെ കേസുകള്‍ സംബന്ധിച്ച് ദേശീയ ലോക് അദാലത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 13ന് ബാങ്ക് ചെക്ക്, റിക്കവറി സംബന്ധമായ പരാതികളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കും.
ഈ വിഷയത്തില്‍ പരാതികളുള്ളവര്‍ക്ക് ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയിലോ 28നകം പരാതികള്‍ നല്‍കാം. മറ്റു വിഷയങ്ങളെ സംബന്ധിച്ചും പരാതികള്‍ നല്‍കാം. എല്ലാ കോടതികളോടനുബന്ധിച്ചും ലോക് അദാലത്ത് നടത്തുന്നതിനാല്‍ അതത് ജില്ലാലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ താലൂക്ക് അടിസ്ഥാനത്തില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലോ കേസുകള്‍ ഫയല്‍ ചെയ്യാം. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മഞ്ചേരി - 04833244151, ഏറനാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി - 9539495495, നിലമ്പൂര്‍ - 9567776445, പെരിന്തല്‍മണ്ണ - 9847422750, തിരൂര്‍ - 9497159998, തിരൂരങ്ങാടി - 9495179908, പൊന്നാനി - 9946072688.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."