പട്ടികജാതി പ്രൊമോട്ടര്‍ ഒഴിവ്: 30നകം അപേക്ഷിക്കാം
മലപ്പുറം: ജില്ലയിലെ ബ്ലോക്ക്, നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു. 18നും 40നും ഇടയില്‍ പ്രായമുള്ളവരും പ്രീഡിഗ്രി, പ്ലസ്ടു ജയിച്ചവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. മൂന്നു വര്‍ഷത്തില്‍ കുറയാത്ത സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് അധികാരികളുടെ സാക്ഷ്യപത്രം നല്‍കണം. പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ പ്രൊമോട്ടര്‍ക്ക് റസിഡന്റ് ടൂട്ടറുടെ ചുമതല വഹിക്കേണ്ടതിനാല് ഇവരുടെ കുറഞ്ഞ യോഗ്യത ബിരുദമാണ്. ബി.എഡ് ഉള്ളവര്‍ക്ക് മുന്‍ഗണന. നിയമനം പരമാവധി ഒരു വര്‍ഷം. അപേക്ഷകര്‍ അവര്‍ സ്ഥിരതാമസമുള്ള പഞ്ചായത്ത് നഗരസഭകളിലെ ഒഴിവിലേയ്ക്ക് മാത്രമേ പരിഗണിക്കൂ. താല്പര്യമുള്ളവര് നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്, നഗരസഭ അധികാരികളുടെ സാക്ഷ്യപത്രം. എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക് - നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. പ്രൊമോട്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുകയോ അച്ചടക്ക നടപടിയുടെ ഭാഗമായി പരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."