നിരപരാധികളെ കേസില്‍ കുടുക്കുന്നതില്‍ നിന്ന് പിന്മാറണം
മലപ്പുറം: പള്ളികളും മതസ്ഥാപനങ്ങളും പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ശ്രമത്തില്‍ നിന്നും നിരപരാധികളെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നു ജില്ലാ ദാരിമീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കല്‍പകഞ്ചേരിയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനു ശേഷം ഹൃദയാഘാതത്തെത്തുടര്‍ന്നു ഒരാള്‍ മരണപ്പെട്ടതിനെത്തുടര്‍ന്നുള്ള കേസില്‍ പ്രകടനവുമായി ബന്ധമില്ലാത്ത കന്‍മനം ഷൗക്കത്തലി ദാരിമിയെ പൊലിസ് കേസില്‍ പ്രതിചേര്‍ത്തത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍ അധ്യക്ഷനായി. അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട്, അബ്ദുല്‍ മജീദ് ദാരിമി വളരാട്, നാസറുദ്ദീന്‍ ദാരിമി ചീക്കോട്, സലീം ദാരിമി, മുഹമ്മദലി ദാരിമി കരേക്കാട്, അബ്ദുല്‍ അലി ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."