ആഡംബര കാറില്‍ കഞ്ചാവ് കടത്ത്: രണ്ടുപേര്‍ പിടിയില്‍
ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സംഘം തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ ഭാഗത്ത് നടത്തിയ രാത്രികാല പ്രത്യേക റെയ്ഡില്‍ കാല്‍ കിലോ കഞ്ചാവ് ആഡംബര കാറില്‍ കടത്തുന്നതിന്നിടയില്‍ രണ്ട് പേര്‍ പിടിയിലായി. കാര്‍ത്തികപ്പള്ളി കരുവാറ്റ ശ്രീനാഥ് ഭവനത്തില്‍ ശ്രീനാഥ് (31), തൃക്കുന്നപ്പുഴ പള്ളിപാട് കളക്കാട്ട് ഗോപകുമാര്‍(30) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. തോട്ടപള്ളി, കരുവാറ്റ, കുമാരകോടി തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന വില്‍പന കേന്ദ്രം. ഗോപകുമാറാണ് കഞ്ചാവ് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ചെയ്യുന്നത്.
ശീനാഥ് ഏജന്റുമാര്‍ വഴി തമിഴ്‌നാട് നിന്ന് കഞ്ചാവ് എത്തിക്കുകയും തന്റെ വീട്ടില്‍ സൂക്ഷിച്ച് ഗോപകുമാറുമായി ചേര്‍ന്ന് ചെറുപാക്കറ്റുകളിലാക്കി കാറില്‍ ചുറ്റിനടന്നാണ് കഞ്ചാവ് വില്‍പന. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നതനുസരിച്ച് ആവശ്യക്കാര്‍ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ചു കൊടുക്കാറുണ്ട്. കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കുന്നപ്പുഴശ്രീധര്‍മ ശാസ്താക്ഷേത്രത്തിലെ സി.സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് കാറിന്റെ നമ്പറടക്കം വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമായത്. തുടര്‍ന്ന് തൃക്കുന്നപ്പുഴ 855 നമ്പര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ മുന്നില്‍ വച്ച് വാഹനസഹിതം ഇവരെ പിടികൂടുകയായിരുന്നു. കഞ്ചാവ് വിറ്റ് കിട്ടിയ 4500 രൂപയും മാരുതി സിയസ് കാറും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എ. കുഞ്ഞുമോന്‍,വി ജെ ടോമിച്ചന്‍, ടി. ജിയേഷ്,കെ.ജി ഓംകാര്‍നാഥ്, പി. അനിലാല്‍, വി. അരുണ്‍, ഡ്രൈവര്‍ സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."