ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നിര്‍മാണം ഇഴയുന്നു
ഹരിപ്പാട്: ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പുതിയകെട്ടിട നിര്‍മാണത്തിന് അഞ്ചരകോടിരൂപ അനുവദിച്ച് അഞ്ചര വര്‍ഷംപിന്നിടാറായിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വികസനഫണ്ടില്‍ നിന്നാണ് പണംഅനുവദിച്ചത്. വ്യാപാരസമുച്ചയത്തോടെനിര്‍മിക്കുന്ന ബഹുനിലകെട്ടിടമാകട്ടെ അസൗകര്യങ്ങളുടെ നടുവിലും. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ രണ്ടുനിലകളിലും വ്യാപാരസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുക. ഏറ്റവുംമുകളിലാണ് ഓഫിസിന്റെ പ്രവര്‍ത്തനം. സ്റ്റേഷന്‍മാസ്റ്റര്‍ ഓഫിസിനോ,കണ്‍ട്രോളര്‍ ഇന്‍സ്‌പെകടറുടെ ഓഫിസിനോ പുതിയകെട്ടിടത്തില്‍ ഇടമില്ല. താഴത്തെ നിലയില്‍ ഇരുപതോളം മുറികളാണുള്ളത്.ഈ മുറികളില്‍ വ്യാപാരസ്ഥാപനങ്ങളാണ്പ്രവര്‍ത്തിക്കുക. തീരദേശ,കുട്ടനാട്,ഓണാട്ടുകരപ്രദേശങ്ങളിലേക്കും ഇതരജില്ലകളിലുമായി അന്‍പതോളം സര്‍വിസുകളാണ് ഇവിടെനിന്നുംഓപ്പറേറ്റ് ചെയ്യുന്നത്.350ല്‍പരം ജീവനക്കാരാണ് ഡിപ്പോയിലുള്ളത്.
ദേശീയപാതയോരത്തുള്ള ഡിപ്പോകളിലൊന്നാണിത്.ഒരുകാലത്ത്‌സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കളക്ഷന്‍ ഉണ്ടായിരുന്ന ഡിപ്പോയും. പുതിയകെട്ടിടം നിര്‍മിക്കാന്‍ തീരുമാനിക്കുമ്പോള്‍ ബദല്‍സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്.ഇവിടെ അങ്ങനെയുള്ള സംവിധാനങ്ങള്‍ ഒന്നുംതന്നെ ഏര്‍പ്പെടുത്തിയിട്ടില്ല.കാലപഴക്കംചെന്നകെട്ടിടത്തിലാണ് ഡിപ്പോയുടെഇപ്പോഴത്തെപ്രവര്‍ത്തനം.
ജീവനക്കാര്‍ക്ക് ഇരിക്കാനും നില്‍ക്കാനും ഇടമില്ല.പ്രാഥമികകര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സംവിധാനങ്ങളും ഇവിടെയില്ല.നിലവിലുള്ള കക്കൂസുകളാകട്ടെ പൊട്ടിപൊളിഞ്ഞ നിലയിലും.കാലതാമസംകൂടാതെ കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കുക.ഗ്യാരേജിന് സമീപത്ത് പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടനിര്‍മാണം ഉപേക്ഷിക്കുക,പണിപൂര്‍ത്തിയാകുന്ന കെട്ടിടത്തിലെ താഴത്തെ രണ്ടുമുറികള്‍ സ്റ്റേഷന്‍മാസ്റ്റര്‍ ഓഫിസിനും കണ്‍ട്രോളര്‍ ഓഫിസുമായി മാറ്റുകയെന്നിവയാണ് യാത്രക്കാരുടേയും ജീവനക്കാരുടേയും പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."