ദുരിതാശ്വാസത്തില്‍ വെള്ളിയാമറ്റത്ത് രാഷ്ട്രീയാതിപ്രസരം: യു.ഡി.എഫ്
പന്നിമറ്റം : ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ രാഷ്ട്രീയാധിപ്രസരമാണ് നടക്കുന്നതെന്ന് യുഡി.എഫ്. മണ്ഡലം കമ്മറ്റി ആരോപിച്ചു.
ആദിവാസി മേഖലകളും സാധാരണക്കാരും കൂടുതലുള്ള വെള്ളിയാമറ്റത്ത് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയോ, ദുരന്ത നിവാരണ കമ്മിറ്റിയോ, സര്‍വ്വകക്ഷി - ജനപ്രതിനിധി യോഗമോ ചേരാതെ തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
പഞ്ചായത്തില്‍ ശേഖരിച്ച ഒരു ലോറി അവശ്യ സാധനങ്ങളുമായി ചെങ്ങന്നൂര്‍, ആറന്മുള, റാന്നി നിയോജക മണ്ഡലങ്ങളിലൂടെ ലക്ഷ്യബോധമില്ലാതെ കിലോമീറ്ററുകളോളം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സഞ്ചരിച്ച് പല ക്യാമ്പുകളിലും നിരസിച്ച സാധനങ്ങള്‍ സി.പി.എം. നേതൃത്വം നല്കുന്ന സ്വകാര്യ ക്ലബ്ബില്‍ വലിച്ചെറിഞ്ഞ് പോരുകയും ചെയ്ത സാഹചര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ്. കണ്‍വീനര്‍ രാജു ഓടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.എം. ദേവസ്യ, എം. മോനിച്ചന്, ജോസ് മാത്യു, എം.കെ.സുബൈര്‍, മോഹന്‍ദാസ് പുതുശ്ശേരി, ലളിതമ്മ വിശ്വനാഥന്, ജോസി വേളാശ്ശേരി, കുര്യാച്ചന് പൊന്നാമറ്റം, പി.ആര്. സലിം, ഇ.കെ. ഉമ്മര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."