HOME
DETAILS
MAL
കള്ളവോട്ട് ഓപണ്‍ വോട്ടെന്ന സി.പി.എം മറുപടി നാണംകെട്ടത് - മുല്ലപ്പള്ളി
backup
April 28 2019 | 10:04 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനെ കാസര്‍കോട് മണ്ഡലത്തില്‍ നടന്നത് കള്ളവോട്ടല്ല അത് ഓപണ്‍ വോട്ടാണെന്ന സി.പി.എമ്മിന്റെ മറുപടി നാണം കെട്ടതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സി.പി.എമ്മിന് മലബാറില്‍ കള്ളവോട്ടില്ലാതെ ഒറ്റ മണ്ഡലത്തിലും ജയിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലും അട്ടിമറി നടന്നിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് കള്ളവോട്ടിന് നേതൃത്വം നല്‍കുന്നതെന്നും മല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."