HOME
DETAILS
MAL
വാഹനങ്ങളുടെ ജി.എ.സ്.ടി നിരക്ക് വെട്ടിക്കുറച്ചേക്കും, സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍
backup
September 05 2020 | 13:09 PM
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനും ജി.എസ്.ടി ഏര്‍പ്പെടുത്തിയതിനും പിന്നാലെ വാഹന നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധി നിലനില്‍ക്കെ വാഹനങ്ങളുടെ ജി.എ.സ്.ടി നിരക്ക് വെട്ടിക്കുറച്ചേക്കുമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍.
ജി.എസ്.ടി വെട്ടിച്ചുരുക്കുന്നതിന്റെ വിശദാംശങ്ങള്‍ ധനമന്ത്രാലയം പരിശോധിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
വാഹന വ്യവസായത്തിന് അധികം വൈകാതെ 'ശുഭവാര്‍ത്ത' കേള്‍ക്കാം. ഓട്ടോ സ്ക്രാപ്പേജ് നയം തയാറാണെന്നും ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇരുചക്ര വാഹനങ്ങളുടെ ജി.എസ്.ടി 28 ശതമാനമാണ്. ജി.എസ്.ടി കുറയ്ക്കണമെന്ന് വാഹന വ്യവസായ മേഖല തുടര്‍ച്ചയായി സര്‍ക്കാറിനോട് ആവശ്യപ്പെട്ട് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."