പ്രളയം മനുഷ്യ നിര്‍മിത ദുരന്തമെന്ന് പ്രതിപക്ഷം
തിരുവവന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാറിനെതി രൂക്ഷ വിമര്‍ശനങ്ങളഴിച്ചു വിട്ട് പ്രതിപക്ഷം. പ്രളയം മനുഷ്യനിര്‍മിത ദുരന്തമാണെന്ന് വി.ഡി സതീശന് എം.എല്‍.എ കുറ്റപ്പെടുത്തി. ഡാം മാനേജ്മെന്റ് അറിയാത്തവരെ അത് ഏല്പിച്ചു. ഡാമുകള്‍ ഒന്നിച്ചു തുറന്നു വിട്ടത് തിരിച്ചടിയായി. കൃത്യമായ മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രക്ഷാപ്രവര്‍ത്തനത്തിന്റെ പോരായ്മകളും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ആദ്യദിവസം ഒരു രക്ഷാപ്രവര്‍ത്തനവും നടത്തിയില്ല. മരിച്ചവരെ കൊണ്ടു പോകാന്‍ ആംബുലന്‍സ് പോലും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നുവെന്നു പറഞ്ഞ വി.ഡി സതീശന് അവരുടെ രക്ഷാപ്രവര്‍ത്തില്‍ മറ്റാരും അഭിമാനിപ്പെടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."