ജില്ലയില്‍ ക്യാംപുകളുടെ എണ്ണം കുറയുന്നു
ആലപ്പുഴ: ജില്ലയില്‍ ക്യാംപുകളുടെ എണ്ണം കുറയുന്നു. വെയില് തെളിഞ്ഞതോടെ വീടുകളിലേക്ക് മടങ്ങുകയാണ് ക്യാപംഗങ്ങള്. നിലവില്‍ ആറ് താലൂക്കുകളിലായി 134 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ചൊവ്വാഴ്ച 211 ക്യാംപുകള്‍ പ്രവര്‍ത്തിച്ച സ്ഥാനത്താണിത്. 11,271 കുടുംബങ്ങളിലെ 41,673 പേരാണ് ഇപ്പോള്‍ ക്യാംപുകളിലുള്ളത്. 32,808 മുതിര്‍ന്ന വ്യക്തികളും 8,865 കുട്ടികളുമാണ് ഈ ക്യാംപുകളിലുള്ളത്.
ചെങ്ങന്നൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നത്. 39 ക്യാംപുകളിലായി 611 കുടുംബങ്ങളിലെ 2,294 പേരാണുള്ളത്. അമ്പലപ്പുഴ താലൂക്കിലാണ് കുട്ടനാട് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. 33 ക്യാംപുകളിലായി 2,760 കുടുംബങ്ങളിലെ 10,280 പേരാണ് ഇവിടെയുള്ളത്. കാര്‍ത്തികപള്ളിയില്‍ 20 ക്യാംപുകളിലായി 1,009 കുടുംബങ്ങളിലെ 3,187 പേരാണുള്ളത്. ചേര്‍ത്തലയില്‍ 21 ക്യാംപുകളിലായി 4,457 കുടുംബങ്ങളിലെ 16,886 പേരുണ്ട്. മാവേലിക്കരയില്‍ ആറ് ക്യാംപുകളിലായി 155 കുടുംബങ്ങളിലെ 610 പേരും അമ്പലപ്പുഴയില്‍ 15 ക്യാംപുകളിലായി 2,279 കുടുംബങ്ങളിലെ 8,416 പേരും താമസിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."