HOME
DETAILS

പ്രളയം പഠിപ്പിച്ച അനുഭവ പാഠങ്ങള്‍ പരസ്പരം പകര്‍ന്ന് നല്‍കി അധ്യാപകരും വിദ്യാര്‍ഥികളും

  
backup
August 30 2018 | 05:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5

നെടുമ്പാശ്ശേരി: പ്രളയവും ഓണം വെക്കേഷനും കഴിഞ്ഞ് സ്‌കുളുകളില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം പങ്ക് വയ്ക്കാനുണ്ടായിരുന്നത് ഭീതിയുടെയും നൊമ്പരങ്ങളുടെയും അനുഭവ പാഠങ്ങള്‍. തങ്ങളോടൊപ്പം ഉറ്റവരും ഉടയവരും ദുരിതക്കയത്തില്‍ അകപ്പെട്ട അനുഭവങ്ങളാണ് ഇവര്‍ പങ്ക് വച്ചത്.
അധ്യാപക, വിദ്യാര്‍ഥി ഭേദമില്ലാതെ ദുരിതത്തില്‍ തുല്യ ദു:ഖിതരായിരുന്നു അവര്‍. വിശപ്പിന്റെയും, ദാഹത്തിന്റെയും, പൊറുതിയുടെയും, ഒറ്റപ്പെടലിന്റെയും നൊമ്പരങ്ങള്‍ പലരും അനുഭവിച്ചറിഞ്ഞു. അപ്രതീക്ഷിതമായി എത്തിയ പ്രളയം തകര്‍ത്തെറിഞ്ഞ സ്വപ്നങ്ങളുടെ ദുരിത കഥകള്‍ തകര്‍ന്ന മനസോടെയാണ് പല കുട്ടികളും പ്രിയപ്പെട്ട അധ്യാപകരോട് വിവരിച്ചത്.
വീട്ടു സാധനങ്ങളും, ഫര്‍ണീച്ചറുകളും, ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും അടക്കം എല്ലാം പ്രളയം കവര്‍ന്നെടുത്തതിന്റെ നൊമ്പരങ്ങള്‍.കളിയും, ചിരിയും ഇല്ലാത്തവര്‍, നൊമ്പരത്തിന്റെ അനുഭവപാഠം അറിഞ്ഞവര്‍, ജീവിതം വഴിമുട്ടിയ മാതാപിതാക്കളുടെ തേങ്ങലുകള്‍ എല്ലാം ഉള്ള് തുറന്നായിരുന്നു അവര്‍ പങ്കുവച്ചത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴ ഗവ: ജെ.ബി സ്‌കൂള്‍ ഒഴികെയുള്ള എല്ലാ സ്‌കൂളുകളും ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിച്ചു.
മിക്ക സ്‌കൂളുകളും ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചവയായിരുന്നു. ആദ്യ ദിവസം പല സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ ഹാജര്‍ നില 40 ശതമാനത്തോളം കുറവായിരുന്നു.
വെള്ളക്കെട്ടില്‍പ്പെട്ട വീടുകള്‍ ശുചീകരിക്കേണ്ടതിനാല്‍ പല അധ്യാപകരും ക്ലാസിലെത്തിയില്ല. ടൈം ടേബിള്‍ അടിസ്ഥാനമാക്കിയ ക്ലാസുകളും ഉണ്ടായിരുന്നില്ല.
രാവിലെ നടന്ന അസംബ്‌ളിയില്‍ കേരള ചരിത്രത്തിലെ രണ്ടാമത്തെ വന്‍ ദുരന്തമായാണ് പ്രളയത്തെക്കുറിച്ച് പ്രധാന അധ്യാപകര്‍ വിവരിച്ചത്. എങ്കിലും കുട്ടികളില്‍ ആത്മ വിശ്വാസവും, ധൈര്യവും പകരുന്ന സന്ദേശങ്ങള്‍ നല്‍കാനും അവര്‍ ശ്രദ്ധ ചെലുത്തി. സ്‌കൂള്‍ പുസ്തകങ്ങള്‍, നോട്ട് ബുക്കുകള്‍, പ്രാക്ടിക്കല്‍ റിപ്പോര്‍ട്ടുകള്‍, യൂനിഫോം, ബാഗ്, കുട അടക്കമുള്ള പഠനോപകരണങ്ങളെല്ലാം നഷ്ടപ്പെട്ട വിവരം പറഞ്ഞ കുട്ടികള്‍ക്ക് അവ സ്‌പോണ്‍സര്‍ഷിപ്പിലൂടെയെങ്കിലും വീണ്ടും നല്‍കാന്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആലോചനകള്‍ നടന്നുവരികയാണ്. ഇവരുടെ വ്യക്തമായ വിവരങ്ങള്‍ അധ്യാപകര്‍ ശേഖരിച്ചു. പ്രളയ ദുരിതകഥകള്‍ പറഞ്ഞ കുട്ടികളെ അധ്യാപകര്‍ സാന്ത്വനിപ്പിച്ചു.
ചെങ്ങമനാട് ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ അനുഭവങ്ങള്‍ പ്രിന്‍സിപ്പല്‍ ആശ ജേക്കബുമായി പങ്കുവച്ചു.
രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ് കൈകാലുകള്‍ക്ക് പരുക്കേറ്റവര്‍, ക്യാംപില്‍ പാചകം ചെയ്യുമ്പോള്‍ പൊള്ളലേറ്റവര്‍, ഭക്ഷണവും, വസ്ത്രവും, കുടിവെള്ളവും മറ്റും വിതരണം ചെയ്യാന്‍ ഒപ്പം കൂടിയവര്‍, വെള്ളം ഇറങ്ങിയ ശേഷം വിവിധ പ്രദേശങ്ങളില്‍ കൂട്ടുകാരോടൊപ്പം ചെളിയും, മാലിന്യവും നീക്കം ചെയ്തതടക്കമുള്ള സേവന പ്രവര്‍ത്തനങ്ങള്‍ പങ്ക് വെക്കുകയും, അധ്യാപകര്‍ അവരെ പ്രകീര്‍ത്തിക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  18 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  18 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  18 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  18 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  18 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  18 days ago