HOME
DETAILS

ബഹ്റൈൻ ഇന്ത്യൻ സ്‌കൂളിൽ 'മാതൃക ഐക്യരാഷ്ട്ര സഭ' സമ്മേളനത്തിനു  തുടക്കമായി    

  
backup
April 28 2019 | 16:04 PM

461654654621312321312-2
 
മനാമ: വിദ്യാർത്ഥികളിൽ  നേതൃത്വഗുണവും പ്രസംഗ ചാതുര്യവും വളർത്തുന്നതിനുതകുന്ന മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനത്തിനു ഇന്ത്യൻ സ്‌കൂളിൽ തുടക്കമായി.  ഇന്ത്യൻ സ്കൂൾ   ഈസ ടൌൺ ക്യാമ്പസിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച  ദ്വിദിന സമ്മേളനം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ  ഉദ്ഘാടനം ചെയ്തു. സ്‌കൂൾ  സെക്രട്ടറി സജി ആന്റണി,   വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  മുഹമ്മദ്  ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.  വിവിധ സ്‌കൂളുകളിൽ നിന്നായി  ഏഴ് മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന  300 ലേറെ വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 
 
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ് സമ്മേളനത്തിന്റെ സംഘാടകർ.   ദേശീയ ഗാന ആലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.   പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സെക്രട്ടറി ജനറൽ ഫലാക് സെയ്ദ് അഫ്രോസും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സിന്നിയാ നോയൽ ഫെർണാണ്ടസും ആശസകൾ അർപ്പിക്കുകയും  മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനം തുടങ്ങിയതായി   പ്രഖ്യാപിക്കുകയും ചെയ്തു.
 
വിമർശനാത്മക ചിന്തയും നേതൃപാടവവും വളർത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച പ്രിൻസ് എസ് നടരാജൻ പറഞ്ഞു.  ആഗോളവൽക്കരണത്തിന്റെ ഈ കാലത്ത്, ലോകത്തെക്കുറിച്ച് പഠിക്കുന്നത് മുമ്പത്തേക്കാളും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രിൻസ് എസ് നടരാജൻ പറഞ്ഞു.ബഹ്റിനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ  ഈ വർഷത്തെ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം  ന്യൂ മില്ലെനിയം സ്കൂൾ ,അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ എന്നിന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും  സമ്മേളനത്തിൽ പങ്കു കൊണ്ടു.   സമ്മേളനത്തിൻ്റെ ചുമതലയുള്ള  ഡയറക്ടർ ഉമാ രാജേന്ദ്രന്റെയും സ്റ്റാഫ് അംഗങ്ങളുടെയും മാർഗ നിർദേശത്തിൽ  സീനിയർ വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു സംഘാടക സമിതിയാണ്  മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനം  സംഘടിപ്പിക്കുന്നത്.  ശനിയാഴ്ച വൈകുന്നേരം സമാപന ചടങ്ങിൽ  വിവിധ കൗൺസിലുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച  പ്രതിനിധികൾക്ക്   പുരസ്കാരങ്ങൾ സമ്മാനിക്കും. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago