പശു ഭീകരാക്രമണം വീണ്ടും: യു.പിയില്‍ 20 കാരനെ പശുക്കടത്താരോപിച്ച് 50 പേര് ചേര്‍ന്ന് കൊന്നൊടുക്കി
ലഖ്നൗ: പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ നിലയ്ക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇരപതുകാരനെ പശുക്കടത്താരോപിച്ച് 50 പേര് ചേര്‍ന്ന് മര്‍ദിച്ചുകൊന്നു. ഹിന്ദോലിയ ഗ്രാമത്തിലാണ് സംഭവം.
ഷാരൂഖ് ഖാന് എന്ന മുസ്ലിമാണ് കൊല്ലപ്പെട്ടത്. മറ്റു മൂന്നു പേരോടൊപ്പം ഷാരൂഖ് ഖാന് പശുവിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. തിരിച്ചറിയാത്ത 30 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. കൂടെ, ഷാരൂഖ് ഖാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തു.
ബറേലി എസ്.പി അഭിനന്ദന് പറയുന്നത് ഇങ്ങനെ: പുലര്‍ച്ചെ മൂന്നു മണിയോടെ ഷാരൂഖ് ഖാനും കൂട്ടരും പോത്തിനെ കടത്താന്‍ ശ്രമിച്ചു. ഇത് പിടികൂടിയ ഗ്രാമവാസികള്‍ അവരെ മര്‍ദിക്കാന്‍ തുടങ്ങി. ഇതിനിടെ സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. ആറു മണിയോടെ ഷാരൂഖ് ഖാനെ പൊലിസ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് മരിച്ചത്. ഞങ്ങള്‍ക്ക് രണ്ടു ഭാഗത്തു നിന്നും പരാതി ലഭിച്ചിട്ടുണ്ട്. തിരിച്ചറിയാത്ത 30 ഗ്രാമവാസികള്ക്കെതിരെയും ഷാരൂഖിനൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ദുബായില്‍ ടൈലറായി ജോലി ചെയ്യുകയായിരുന്ന ഷാരൂഖ് ഈയിടെയാണ് നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."