100 ഏക്കറില്‍ ജൈവ കൃഷിയുമായി കലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക്
മണ്ണഞ്ചേരി : കലവൂര്‍ സര്‍വീസ് സഹകരണബാങ്ക് ഇക്കുറി 100 ഏക്കറില്‍ ജൈവകൃഷിക്കൊരുങ്ങുന്നു.
ബാങ്ക് നടപ്പിലാക്കി വരുന്ന സുസ്ഥിര ജൈവകാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പുതിയ കൃഷിയിറക്കല്‍. കൃഷിക്കാവശ്യമായ നാടന്‍ വിത്തിനങ്ങള്‍ മുളപ്പിച്ച് പാകമാക്കിയാണ് വിതരണം ചെയ്യുക. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ആറിനം പച്ചക്കറിതൈകള്‍, തേന്‍വരിക്ക പ്ലാവിന്‍തൈ ,അത്യുല്‍പ്പാദന ശേഷിയുള്ള മുരിങ്ങ, കുരുമുളക് എന്നിവയാണ് സൗജന്യമായി ബാങ്ക് കൃഷിക്കാര്‍ക്ക് നല്‍കുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ വി.എഫ്.പി.സി.കെയില്‍ നിന്നാണ് നടീല്‍ വസ്തുക്കള്‍ സംഭരിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് താല്‍പ്പര്യമുള്ള വിളകളുടെ തൈകളും പിന്നാലെ നല്‍കി തുടങ്ങും. കൃഷി ഒരു വരുമാനമാക്കാനും ഒപ്പം പച്ചക്കറിയുടെ സ്വയംപര്യപ്തതയുമാണ് ബാങ്ക് ലക്ഷ്യവയ്ക്കുന്നതെന്ന് പ്രസിഡന്റ് വി.ടി അജയകുമാര്‍ പറഞ്ഞു.
കൃഷിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ബാങ്ക് ന്യായവില നല്‍കി ശേഖരിക്കുകയും പലിശ രഹിത വായ്പയും കൃഷി നന്നാക്കാന്‍ പരിശീലന കളരിയും സംഘടിപ്പിക്കാനും സഹകരണ ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."