HOME
DETAILS
MAL
പ്രതിഷേധിച്ചു
backup
July 21 2016 | 21:07 PM
എരുമപ്പെട്ടി: കൊച്ചി ഹൈക്കോടതിയില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ എരുമപ്പെട്ടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. നീതി ന്യായം നടപ്പിലാക്കുന്ന പരിപാവനമായ കോടതി അങ്കണത്തില്‍ ഗുണ്ടായിസം കാണിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തെ തടസപെടുത്തുകയും ചെയ്ത അഭിഭാഷകര്‍ക്കെതിരെ ക്രിമിനല്‍ നടപടി കൈകൊണ്ട് മാതൃകപരമായി ശിക്ഷിക്കണമെന്നും പ്രസ്സ് ക്ലബ്ബില്‍ നടന്ന പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കബീര്‍ കടങ്ങോട് അധ്യക്ഷനായി. പി സജിത്ത്കുമാര്‍,കെ.കെ മാത്യു, ടി.ജി സുന്ദര്‍ലാല്‍, കെ.എന്‍ നിബേഷ്, വി.വി മനോജ്, ദിനേശ് വെള്ളാറ്റഞ്ഞൂര്‍, സിദ്ദീഖ് ആദൂര്‍, റഷീദ് എരുമപ്പെട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."