മമ്പാട്ടെ തൂക്ക് പാലം അതീവ ഗുരുതരാവസ്ഥയില്‍
നിലമ്പൂര്‍: ചാലിയാര്‍ പുഴക്ക് കുറുകെ മമ്പാട് പുള്ളിപ്പാടത്തുള്ള തൂക്കുപാലം മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. രണ്ട് തവണ വെള്ളം പാലത്തിന്‍മേല്‍ കവിഞ്ഞ് ഒഴുകിയത് കൊണ്ടും മരങ്ങളും മറ്റു മാലിന്യങ്ങളും അടിഞ്ഞും പല ഭാഗങ്ങളും വളയുകയും പൊട്ടുകയും പാലത്തിന്റെ കേബിളുകള്‍ അയഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്.
മമ്പാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലുള്ള കുടുംബങ്ങള്‍ക്ക് മമ്പാട് അങ്ങാടിയുമായി ബന്ധപ്പെടാനുള്ള പാലമാണിത്. ദിനേന നഴ്‌സറിയിലേക്ക് ഉള്‍പ്പെടെ നൂറു കണക്കിന് വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ആദിവസികളും വളരെ ഭീതിയോടെയാണ് ഈ പാലത്തിലൂടെ പോകുന്നത്. സ്‌കൂള്‍ തുറന്നതോടെ ഒന്നിച്ചാണ് വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത്. പാലം ഉലയുകയും ചെയ്യുന്നുണ്ട്. കാലവര്‍ഷകെക്കടുതിയെ തുടര്‍ന്ന് മന്ത്രി ജലീല്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിഫ്‌ന നജീബ് മന്ത്രിയുടേയും ജില്ലാ കലക്ടറുടേയും സാന്നിധ്യത്തില്‍ തൂക്കുപാലത്തിന്റെ ദുരവസ്ഥ അറിയിച്ചിരുന്നു.
ഈ സാമ്പത്തിക വര്‍ഷം ആദ്യത്തില്‍ തന്നെ തൂക്കുപാലത്തിന്റെ അറ്റകുറ്റപണിക്ക് പത്തരലക്ഷം രൂപ നീക്കിവെക്കുകയും പ്രവൃത്തി സര്‍ക്കാര്‍ ഏജന്‍സിയായ കെല്ലിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രവൃത്തി ആരംഭിക്കാനിരിക്കേയാണ് കാലവര്‍ഷം ശക്തിപ്രാപിച്ച് പാലം കൂടുതല്‍ അപകടാവസ്ഥയിലെത്തിയത്. ഇതു മൂലം നേരത്തെ എസ്റ്റിമേറ്റില്‍ പ്രവൃത്തി നടത്താന്‍ കെല്ലിന് കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."