പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
നിലമ്പൂര്‍: ഭൂരിപക്ഷം നഷ്ടമായി ആറുമാസം പൂര്‍ത്തിയായതോടെ യു.ഡി.എഫ്. അവിശ്വാസം കൊണ്ടുവരുമെന്ന് കണ്ട് പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് സി.സുഭാഷ് പദവി രാജിവച്ചു. ഇന്നലെ രാവിലെ പത്തരയോടെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നേതാക്കളോടൊപ്പം പഞ്ചായത്തോഫിസിലെത്തിയാണ് സെക്രട്ടറി എന്‍.കൃഷ്ണകുമാറിന് രാജിക്കത്ത് നല്‍കിയത്. സെക്രട്ടറി രാജി സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മിഷനും മറ്റും അയച്ചു. ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാജി.
യു.ഡി.എഫ്. ഭരിച്ചിരുന്ന പോത്തുകല്ല് പഞ്ചായത്തില്‍ ഞെട്ടിക്കുളത്തെ കോണ്‍ഗ്രസ് അംഗം താര അനില്‍ മരിച്ചതോടെ നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സഥാനാര്‍ഥി പരാജയപ്പെട്ടതോടെ ഭരണം എല്‍.ഡി.എഫിന് ലഭിക്കുകയായിരുന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.കരുണാകരന് പിള്ള രാജിവച്ചതോടെ മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്ക് വന്ന സി.സുഭാഷ് പഞ്ചായത്ത് പ്രസിഡന്റായി. ഇതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ മുതിര്‍ന്ന അംഗം സുലൈമാന്‍ ഹാജി പാര്‍ട്ടി അംഗത്വവും പഞ്ചായത്ത് അംഗത്വവും രാജിവച്ചിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സഹായത്തോടെ സുലൈമാന്‍ ഹാജി മത്സരിച്ച് വിജയിച്ചു. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ സി.പി.എം തയ്യാറായിരുന്നില്ല. അവിശ്വാസം കൊണ്ടുവരാന്‍ ആറുമാസം വേണമെന്നതിനാല്‍ അവിശ്വാസ നോട്ടിസ് യു.ഡി.എഫ് നല്‍കിയതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."