പുര കത്തുമ്പോള്‍ സര്‍ക്കാര്‍ വാഴ വെട്ടുകയാണെന്ന് പി.ഉബൈദുല്ല
മലപ്പുറം: പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നടപടിയാണ് സര്‍ക്കാരിന്റെതെന്ന് പി ഉബൈദുല്ല എം.എല്‍.എ. പ്രളയത്തില്‍ മുങ്ങിയ സമയം നോക്കി ലക്ഷക്കണക്കിന് പാവങ്ങളുടെ പെന്‍ഷനാണ് സര്‍ക്കാര്‍ നിഷേധിച്ചത്. ഇത് പുനഃസ്ഥാപിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്നും ഉബൈദുല്ല പറഞ്ഞു. പെന്‍ഷന്‍ പട്ടികയിലെ തെറ്റായ വെട്ടി നിരത്തലിനെതിരെ മലപ്പുറം സിവില്‍ സ്റ്റേഷനു മുന്നില്‍ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ പെന്‍ഷന്‍ പട്ടികയില്‍ നിന്നും പരേതര്‍ എന്നു രേഖപ്പെടുത്തി ഒഴിവാക്കിയവരുള്‍പെടെ നിരവധി പേര്‍ സമരത്തിനെത്തി. പി.പി കുഞ്ഞാന്‍ അധ്യക്ഷനായി. നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, വി. മുസ്തഫ, സി.എച്ച് ജമീല ടീച്ചര്‍, മുസ്തഫ മണ്ണിശ്ശേരി, പി.കെ സക്കീര്‍ ഹുസൈന്‍, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ബാവ, പി.കെ ഹക്കീം തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം: കോഡൂര്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് ക്ഷേമപെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സംഗമം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത്‌ലീഗ് നാലു മേഖലകളിലായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് പി. നൗഷാദ്, ജന. സെക്രട്ടറി മുജീബ് ടി, പഞ്ചായത്ത് യൂത്ത്‌ലീഗ് ട്രഷറര്‍ കെ.ടി റബീബ്, ഭാരവാഹികളായ എന്‍.കെ ഷാനിദ്, അജ്മല്‍ മുണ്ടക്കോട്, ശിഹാബ് പെരിങ്ങോട്ടുപുലം, ജെയ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."