HOME
DETAILS

വിശ്വകര്‍മ്മ ഐക്യം തകര്‍ക്കാന്‍ ഗൂഢാലോചന: കേരള വിശ്വകര്‍മ്മ സഭ

  
backup
July 21 2016 | 21:07 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d



ചെങ്ങന്നൂര്‍ : 2001 ല്‍ രൂപം കൊണ്ട വിശ്വകര്‍മ്മ ഐക്യത്തേയും ഐക്യ പ്രസ്ഥാനമായ കേരള വിശ്വകര്‍മ്മ സഭയേയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി കേരള വിശ്വകര്‍മ്മ സഭ ഡയറക്ടര്‍ ബോര്‍ഡ് ആരോപിച്ചു. ഇതിന്റെ മുന്നോടിയായാണ് ചില സംഘടനാ വിരുദ്ധര്‍ പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് സമുദായത്തിനും സഭയ്ക്കുമെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയത്.
സര്‍ക്കാരിന്റെ കീഴിലുള്ള ബോര്‍ഡ് , കോര്‍പ്പറേഷന്‍ അംഗത്വങ്ങളും ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയുമൊക്കെ സ്വപ്നം കണ്ട് സ്വാര്‍ഥ താല്‍പ്പര്യത്തിനായി അടുത്തകാലത്ത് സഭയില്‍ വന്നവര്‍ യു.ഡി.എഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് മനസ്സിലാക്കി സഭയെ തള്ളിപ്പറയുകയായിരുന്നു. സഭയുടെ നേതൃത്വത്തില്‍ ഒട്ടനവധി അവകാശങ്ങള്‍, സമുദായത്തെ പരമ്പരാഗത തൊഴില്‍ സമുദായമായി പ്രഖ്യാപിച്ചത് , വാര്‍ധക്യകാല പെന്‍ഷന്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ രണ്ടു ശതമാനം സംവരണം, സെപ്തംബര്‍ 17 ന് വിശ്വകര്‍മ്മ ദിനം അവധിയാക്കല്‍, പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍, എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഉള്‍പ്പെടെ നേടിയെടുത്തതൊന്നും ഇവര്‍ അംഗീകരിക്കുന്നില്ല.
എതിരാളികള്‍ നല്‍കിയ 52 ല്‍പ്പരം കേസ്സുകളിലും സഭ വിജയിച്ചിട്ടും ഇനി കമ്പനി രജിസ്ട്രാറുടെ മുന്നിലുള്ള കേസും ഹൈക്കോടതി നിലവിലുള്ള ഒരു കേസും പരാജയപ്പെടുമെന്നാണ് പ്രചാരണം നടത്തുന്നത്. ഉത്തരവാദിത്വപ്പെട്ട പദവികള്‍ ഭരിച്ചിരുന്നവര്‍ ഒരു വേദിയിലും അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലാത്തവരും രാജിവെച്ച ശേഷം ആരോപണം ഉന്നയിക്കുന്നത് സമുദായം തിരിച്ചറിയും. സമുദായത്തിന്റെ പുരോഗതിക്ക്  വിഘാതമായി നില്‍ക്കുന്ന ശക്തികളെ പരാജയപ്പെടുത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.പി കൃഷ്ണന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. വി രാജപ്പന്‍, പി.വാമദേവന്‍, പി.സി നടേശന്‍, വി രാജഗോപാല്‍, ജി.ജനാര്‍ദ്ദനന്‍, എം.വി ഷണ്‍മുഖന്‍, ചിത്രാ സോമന്‍, കെമുരളീധരന്‍, കെ.ജി അജയകുമാര്‍, കെ ശശീന്ദ്രന്‍, പി.എസ് റജി, പി.എന്‍ കേശവന്‍കുട്ടി, മഹിളാസംഘം പ്രസിഡന്റ് എന്‍ സരസ്വതിഅമ്മാള്‍, ജനറല്‍ സെക്രട്ടറി സുലോചനാ ദേവി, ട്രഷറര്‍ സുജാതാ മോഹനന്‍, യുവജനസംഘം പ്രസിഡന്റ് എസ് സുരേഷ് എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  17 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  17 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  17 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  17 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  17 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  17 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  17 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  17 days ago