HOME
DETAILS
MAL
ദ്യുതി പദ്ധതി: മൂന്നുമാസത്തിനുള്ളില്‍ 290 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍
backup
September 05 2020 | 19:09 PM
തിരുവനന്തപുരം: ഊര്‍ജ കേരള മിഷന് നടപ്പാക്കുന്ന 'ദ്യുതി 2021' പദ്ധതിയില്‍ അടുത്ത മൂന്നുമാസത്തിനുള്ളില്‍ 290 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കെ.എസ്.ഇ.ബി. 2021ഓടെ കേരളത്തിലെ വൈദ്യുതി വിതരണ ശൃംഖലയുടെ നവീകരണവും കാര്യക്ഷമമായ പ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിനായാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. വിതരണമേഖലയില്‍ 4,035.57 കോടി രൂപയുടെ 7,626 പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി പൂര്‍ത്തിയാക്കുക. 817 കിലോമീറ്ററില്‍ 11 കെ.വി.ലൈന്‍, 1,900 കിലോമീറ്റര്‍ എല്‍.ടി ലൈന്‍, 121 കിലോമീറ്ററില്‍ 11 കെ.വി അണ്ടര്‍ഗ്രൗണ്ട് കേബിള്‍, 304 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ തുടങ്ങി വിവിധ പദ്ധതികള്‍ നവംബറില്‍ പൂര്‍ത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."