ഉദ്ഘാടനത്തിന് തയാറായ പെയിന്റ് കട കത്തിനശിച്ചു
വേങ്ങര: ഉദ്ഘാടനത്തിന് തയാറെടുക്കുന്ന പെയിന്റ് കട കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ വൈകിട്ട് ആറോടെ കുന്നുംപുറത്ത് കൊളപ്പുറം റോഡിലുള്ള ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. താഴെ നിലയിലുണ്ടായിരുന്ന മദീന പെയ്ന്റ്‌സ് എന്ന കടയാണ് പൂര്‍ണമായും കത്തിനശിച്ചത്.
ഇരുവശത്തുമുണ്ടായിരുന്ന എ.കെ.സി ഇലക്ട്രിക്കല്‍സ്, എസ്.എച്ച് ഹോംഅപ്ലയന്‍സ് എന്നീ കടകളിലാണ് ഭാഗികമായി തീ പടര്‍ന്നത്. മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ് ദന്താശുപത്രിയിലേക്കും തീ പടര്‍ന്നു. ഒരാഴ്ചക്കകം ഉദ്ഘാടനം നടക്കാനിരുന്ന പെയിന്റ് കടയാണ് നിശ്ശേഷം കത്തിനശിച്ചത്. കടയിലുണ്ടായിരുന്ന നാലുപേര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പറയപ്പെടുന്നു. ടി.പി അലവിഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കടകളുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു ബൈക്കുകളും കത്തിയമര്‍ന്നു. തിരുരങ്ങാടി പൊലിസ് സംഭവ സ്ഥലത്തെത്തി.
തിരൂര്‍, മലപ്പുറം ഫയര്‍ യൂനിറ്റിയിലെ നാലു വണ്ടികളെത്തിയാണ് തീ കെടുത്തിയത്. ഏകദേശം ആറിന് പടരാന്‍ തുടങ്ങിയ തീ ഏഴോടെ നിയന്ത്രണ വിധേയമായി. കൊളപ്പുറം കുന്നുംപുറം റോഡില്‍ ഒരുഅണിക്കൂറോളം റോഡ് ഗതാഗതം മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."