സീതി സാഹിബ് അവാര്‍ഡ് കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിക്ക്
മലപ്പുറം: സീതി സാഹിബിന്റെ സ്മരണാര്‍ഥം യാമ്പു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മൂന്നാമത് അവാര്‍ഡ് പി.എസ്.സി മുന്‍ അംഗം കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവിക്ക്. മുസ്‌ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ട്രഷറര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കെ.എ.ടി.എഫ് പ്രസിഡന്റ്, പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക സമിതി വൈസ് പ്രസിഡന്റ്, റിട്ട. അറബിക് അധ്യാപക കൂട്ടായ്മ സംസ്ഥാന കണ്‍വീനര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കെ.പി.എ മജീദ്, സി.പി സെയ്തലവി, സുകുമാര്‍ കക്കാട് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡിനായി മൗലവിയെ തെരഞ്ഞെടുത്തത്.
ഇന്ന് കൊണ്ടോട്ടി സി.എച്ച് സൗധത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡ് നല്‍കുമെന്ന് യാമ്പു കെ.എം.സി.സി നേതാക്കളായ കെ.പി.എ കരീം താമരശ്ശേരി, അയ്യൂബ് എടരിക്കോട്, അബ്ദുല്‍ കരീം പുഴക്കാട്ടിരി, നിയാസ് പുത്തൂര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."