HOME
DETAILS

ഒന്‍പതുകാരനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പിതൃസഹോദരനെ ആറു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി

  
backup
August 30 2018 | 06:08 AM

%e0%b4%92%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e

പെരിന്തല്‍മണ്ണ: മേലാറ്റൂരിലെ മുഹമ്മദ് ഷെഹീന്‍ തിരോധാന കേസിലെ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിന് സഹോദര പുത്രനായ ഒന്‍പതുകാരനെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മുഹമ്മദിനെ ആറുദിവസത്തേക്കാണ് പെരിന്തല്‍മണ്ണ ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പൊലിസ് കസ്റ്റഡിയില്‍ വിട്ടത്.
ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാല്‍ പ്രതിയുമായി അന്വേഷണസംഘം വിശദമായ തെളിവെടുപ്പ് നടത്തും. കുട്ടിയുമായുമായി പ്രതി ബൈക്കില്‍ കറങ്ങിയ പ്രധാനസ്ഥലങ്ങളും പെരിന്തല്‍മണ്ണ, മഞ്ചേരി പാതയില്‍ ആനക്കയം പാലത്തിനുസമീപം കടലുണ്ടിപുഴയോരത്തുമെത്തി തെളിവുകള്‍ ശേഖരിക്കും.നാലാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോകാനും പുഴയിലേക്കെറിയാനും കാരണമായത് കുട്ടിയുടെ പിതാവും സഹോദരനുമായ അബ്ദുള്‍സലീമിന്റെ പക്കലുണ്ടെന്ന് കരുതുന്ന മൂന്നുകിലോ സ്വര്‍ണത്തിന്റെ ഒരുവിഹിതം കൈവശപ്പെടുത്താനാണെന്നും സഹോദരന് സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ളതായുംപ്രതി മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സഹോദരനെയും ചോദ്യം ചെയ്യുമെന്നും കേസന്വേഷണത്തിന് മേല്‍നോട്ടംവഹിക്കുന്ന പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി. എം.പി മോഹനചന്ദ്രന്‍ അറിയിച്ചു.
ഈമാസം 13നാണ് വീട്ടില്‍ നിന്നും സ്‌കൂളിലേക്കിറങ്ങിയ എടയാറ്റൂര്‍ മങ്കരത്തൊടി അബ്ദുസലീം ഹസീന ദമ്പതികളുടെ മകനും എടയാറ്റൂര്‍ ഡി.എന്‍.എം എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. തുടര്‍ന്ന് സംഭവം നടന്ന് 12 ദിവസങ്ങള്‍ക്കുശേഷം ഏറെ നാടകീയതകള്‍ക്കൊടുവിലാണ് പ്രതി പിടിയിലാവുന്നതും കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയായതാണെന്ന വിവരം ലഭിക്കുന്നതും. തട്ടിക്കൊണ്ടുപോയ കുട്ടിയെ കസ്റ്റഡിയില്‍വച്ച് സഹോദരനോട് പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ തന്ത്രം പൊളിഞ്ഞത് കുട്ടിയെ പുഴയില്‍ എറിയാന്‍ കാരണമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  18 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  18 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  18 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  18 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  18 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  18 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  18 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  18 days ago