വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ 'അന്ത്യോദയ'ക്ക് ജില്ലയില്‍ സ്റ്റോപ്പ്
തിരൂര്‍: രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ അന്ത്യോദയ എക്സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പ്. ഞായറാഴ്ച മുതല്‍ ട്രെയിന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തും. പുലര്‍ച്ചെ 3.30നാണ് അന്ത്യോദയ എക്സ്പ്രസ് ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരൂരില്‍ നിര്‍ത്തി യാത്രക്കാരുമായി യാത്ര പുന:രാരംഭിക്കുക.
റിസര്‍വേഷനില്ലാതെ അതിവേഗം യാത്ര ചെയ്യാന്‍ സൗകര്യമുള്ള ട്രെയിന്‍ തിരൂരില്‍ നിര്‍ത്തുന്നതോടെ ജില്ലയിലെ നൂറുകണക്കിന് യാത്രക്കാര്ക്കത് ഉപകാരപ്രദമാകും. ജില്ലയില്‍ മാത്രം അന്ത്യോദയയ്ക്ക് സ്റ്റോപ്പില്ലാത്തത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്ക്കുമിടയാക്കിയിരുന്നു.
തുടര്‍ന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നേരിട്ടും ഇ.ടിയുടെ സാന്നിധ്യത്തില്‍ തിരൂര്‍ നഗരസഭയിലെ സര്‍വകക്ഷി സംഘവും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ നേരില്‍ക്കണ്ട് അന്ത്യോദയയ്ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചു നല്കിയ റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നന്ദി അറിയിച്ചു. മംഗലാപുരം- കൊച്ചുവേളി റൂട്ടിലും തിരിച്ചും ആഴ്ചയില്‍ മൂന്നു ദിവസമാണ് ട്രെയിന്‍ സര്‍വിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."