HOME
DETAILS

നട്ടുനനച്ച് വളര്‍ത്താന്‍ സഹായപെരുമഴ

  
backup
August 30 2018 | 07:08 AM

%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%a8%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d

കാസര്‍കോട്: പ്രളയദുരിത മേഖലയിലേക്കു ജില്ലയില്‍നിന്നു നിലയ്ക്കാത്ത സഹായ പ്രവാഹം. ഇന്നലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ കലക്ടര്‍ക്കു സഹായം കൈമാറി.
ഹരിതകേരളം മിഷനിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. നിലവില്‍ മൂന്നു ദിവസത്തെ ശമ്പളം നല്‍കിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഒരു കൈത്താങ്ങായിട്ടാണ് എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
ട്രെയിന്‍ ടൈം അലര്‍ട്ട് വാട്ട്‌സ് ആപ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് മെമ്പര്‍മാരുടെ സംഭാവനയായ 35,000 രൂപയും പുതുവസ്ത്രങ്ങളും കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് കലക്ടറേറ്റില്‍ വച്ച് കൈമാറി. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ട്രെയിന്‍ യാത്രക്കാരുടെ ഇടയില്‍ ട്രെയിന്‍ സംബന്ധമായ വിവരങ്ങള്‍ പരസ്പരം കൈമാറിയും മറന്നുവച്ച സാധനങ്ങള്‍ വീണ്ടെടുത്ത് കൈമാറിയും അപകടത്തില്‍പ്പെടുന്നവരെ സഹായിച്ചും കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഈ കാലയളവില്‍ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നിരവധി സമരങ്ങള്‍ നടത്തുകയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പ് അഡ്മിന്‍ കെ.പി രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പി.പി സന്ദീപ്, കെ.വി സത്യപാലന്‍, പ്രകാശന്‍ കണിച്ചുകുളങ്ങര, രാജു ചെമ്മണ്ണൂര്‍, ശ്രീജ പ്രകാശന്‍ സംബന്ധിച്ചു.
ജില്ലാ റൈഫിള്‍ അസോസിയേഷന്‍ അംഗങ്ങളില്‍നിന്നു സ്വരൂപിച്ച സഹായധനം ജില്ലാ സെക്രട്ടറി കെ.എ നാസര്‍ അസോസിയേഷന്‍ പ്രസിഡന്റും ജില്ലാ കലക്ടറുമായ ഡോ. ഡി. സജിത് ബാബുവിനു കൈമാറി. എ.ഡി.എം എന്‍. ദേവിദാസ്, ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ശ്രീകണ്ഠന്‍ നായര്‍, ഡോ.കെ.ജി പൈ, പി.വി രാജേന്ദ്ര കുമാര്‍, സോളാര്‍ കുഞ്ഞാമത്, എ.കെ ഫൈസല്‍, ഇഖ്ബാല്‍ പട്ടുവം സംബന്ധിച്ചു.
ഉപ്പള: വയനാട്ടിലെ ദുരിത ബാധിത മേഖലകളില്‍ കൈത്താങ്ങായി സിറ്റിസണ്‍ സ്‌പോര്‍ട്‌സ് ക്ലബ് ഉപ്പളയുടെ പ്രവര്‍ത്തകര്‍. തിങ്കളാഴ്ച വയനാട്ടിലെത്തിയ സിറ്റിസണ്‍ ഉപ്പളയുടെ അംഗങ്ങള്‍ ജില്ലയിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍പെട്ട തവിഞ്ഞാല്‍ പഞ്ചായത്തിലെ പ്രളയവും ഉരുള്‍പൊട്ടലും മൂലം ദുരിതം ബാധിച്ച വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സഹായം വിതരണം ചെയ്തു. ക്ലബിന്റെ നേതൃത്വത്തില്‍ സമാഹരിച്ച പണത്തില്‍നിന്ന് പ്രളയത്താല്‍ വീടുകള്‍ തകര്‍ന്ന 13 കുടുംബങ്ങള്‍ക്ക് നഷ്ടത്തിന്റെ തോത് മനസ്സിലാക്കി 1,30,000രൂപ കൈമാറി. കൂടാതെ ഒന്നര ടണ്‍ ഭക്ഷണ സാധനങ്ങളും അര ടണ്ണോളം വരുന്ന വസ്ത്രങ്ങളും വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പ്രളയ ബാധിതര്‍ക്കു നേരിട്ടു നല്‍കാനായി തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു കൈമാറി. ദുരിതമേഖലകള്‍ നേരില്‍ക്കാണാനും സഹായം കൈമാറാനുമായി ഉപ്പളയിലെ വ്യാപാരിയും പൊതുപ്രവര്‍ത്തകനും വയനാട് സ്വദേശിയുമായ ഷുക്കൂര്‍ ഹാജി, വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെ പൊതുസാമൂഹ്യ പ്രവര്‍ത്തകരായ യൂസുഫ് ഹാജി, തവിഞ്ഞാല്‍ പഞ്ചായത്ത് മെമ്പര്‍ സല്‍മ കാസിം തുടങ്ങിയവരും ക്ലബ് അംഗങ്ങളോടൊപ്പം അനുഗമിച്ചു. ക്ലബ് പ്രതിനിധികളായ അഷ്‌റഫ് സിറ്റിസണ്‍, ഉപ്പളയുടെ നേതൃത്വത്തിലുള്ള സംഘം തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ വാളാട്, കൂടംകുന്ന് കുടത്തില്‍, താളിമൂല കാരച്ചാല്‍, കുളത്താട, മാംമ്പൈ, തലപ്പുഴ, കമ്പിപ്പാലം തുടങ്ങിയ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആദിവാസി മേഖലയായ പാലോട് തറവാട് പ്രദേശത്തെത്തിയ സംഘത്തെ മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള തറവാട് അംഗങ്ങള്‍ സ്വീകരിച്ചു. ക്ലബ് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച മുന്‍മന്ത്രി ക്ലബ് അംഗങ്ങളോടുള്ള കൃതജ്ഞതയും അറിയിച്ചു. കൂടാതെ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ ജോസ് കൈനിക്കുന്നേല്‍, മോയിന്‍ കാസിം തുടങ്ങിയവരും സംഘത്തെ നേരിട്ട് സന്ദര്‍ശിച്ച് നന്ദി അറിയിച്ചു.
പ്രളയ ദുരിബാധിതര്‍ക്കൊരു കൈത്താങ്ങ് പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാല്‍ലക്ഷം രൂപ ജില്ലാ പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിനെ ഏല്‍പ്പിച്ചു. നേതാക്കളായ ബി. ബാലന്‍, രാധാകൃഷ്ണന്‍, ചിത്ര, മുരളി ജവഹര്‍, ഫിറോസ് പടിഞ്ഞാര്‍, എസ്.എസ് ഹംസ, റൗഫ് മഞ്ചേശ്വരം, സുരേഷ് ബെളിഞ്ചം സംബന്ധിച്ചു.
പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ എന്‍.എസ്.എസ് സെല്‍ വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മഹാശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുന്നതിന് പുറപ്പെട്ടു. സര്‍വകലാശാലയുടെ തേജസ്വിനി ഹില്‍സ് കാംപസില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ എന്‍.എസ്.എസ് ടീം അംഗങ്ങള്‍ക്ക് യാത്രയപ്പു നല്‍കി. കേരള സര്‍ക്കാറിന്റെ വി ഫോര്‍ വയനാട് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ എന്‍.എസ്.എസ് സെല്ലുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മഹാശുചീകരണ യജ്ഞം വയനാട്ടില്‍ സംഘടിപ്പിക്കുത്. കേരള കേന്ദ്രസര്‍വകലാശാലയിലെ എന്‍.എസ്.എസ്.സെല്‍ വയനാട്ടിലെ പ്രളയബാധിതര്‍ക്ക് വിവിധ ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യും. സര്‍വകലാശാലയിലെ നൂറോളം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇഫ്തിഖര്‍ അഹമ്മദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. പി. പ്രതീഷ് എന്നിവര്‍ നേതൃത്വം നല്‍കും.
തൃക്കരിപ്പൂര്‍: പ്രളയ ദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാന്‍ തൃക്കരിപ്പൂരിലെ ഒട്ടോ തൊഴിലാളികള്‍ ഇന്നു രംഗത്തിറങ്ങും. രാവിലെ മുതല്‍ വൈകീട്ട് വരെയുള്ള തൊഴിലാളികളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. സി.ഐ.ടി.യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകള്‍ നേതൃത്വം നല്‍കുന്ന കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നത്. മുന്നൂറോളം ഓട്ടോ തൊഴിലാളികള്‍ ഇതില്‍ പങ്കാളികളാവും. വലിയപറമ്പ സംയുക്ത ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം വലിയപറമ്പ വില്ലേജ് ഓഫിസര്‍ക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ കൈമാറി.
ചെറുവത്തൂര്‍: പ്രകൃതിക്ഷോഭം മൂലം കേടുപാടുകള്‍ പറ്റിയ അഞ്ചു വീടുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ണമായും ഏറ്റെടുത്ത് വാട്‌സ് ആപ് കൂട്ടായ്മ. കൈതക്കാട് വാട്‌സ് ആപ് കൂട്ടായ്മയാണ് അഞ്ചുലക്ഷത്തോളം രൂപയുടെ സഹായ ഹസ്തവുമായി മുന്നോട്ടു വന്നിരിക്കുന്നത്. വയനാട് ജില്ലയിലെ പടിഞ്ഞാറെ തറ, പനമരം പഞ്ചായത്തുകളിലെ വീടുകളുടെ അറ്റകുറ്റപ്പണികളാണ് നടത്തുക. വയനാട് റിലീഫ് കമ്മറ്റിയുടെ കണ്‍വീനര്‍ സി. മമ്മുട്ടി എം.എല്‍.എയുടെ നിര്‍ദേശപ്രകാരമാണ് പ്രവൃത്തികള്‍ നടക്കുക. കൈതക്കാട് കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ നാളെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago