ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് ശമ്പളം അനുവദിക്കണം: പ്രധാനമന്ത്രിക്ക് നാഷനല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ് കത്തയച്ചു
മുംബൈ: കടക്കെണിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ജെറ്റ് എയര്‍വേസിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാഷനല്‍ ഏവിയേറ്റേഴ്‌സ് ഗില്‍ഡ്(എന്‍.എ.ജി) കത്തയച്ചു.
എല്ലാ ജീവനക്കാര്‍ക്കും ഒരുമാസത്തെ ശമ്പളം വിട്ടു നല്‍കണമെന്ന് ജെറ്റ് എയര്‍വേസിന് ധനസഹായം നല്‍കിവന്നിരുന്ന എസ്.ബി. ഐയോട് നിര്‍ദേശിക്കണമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയിലില്‍ എന്‍.എ.ജി ആവശ്യപ്പെട്ടിരിക്കുന്നത്.
ജെറ്റ് എയര്‍വേസിലെ ജീവനക്കാരെ പ്രതിനിധീകരിച്ചാണ് എന്‍.എ.ജിയുടെ അഭ്യര്‍ഥന. ജെറ്റ് എയര്‍വേസിന്റെ വിമാനങ്ങള്‍ 'ഡീ രജിസ്‌ട്രേഷന്‍' ചെയ്യുന്ന നടപടി നിര്‍ത്തിവെക്കണമെന്നും എന്‍.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരവും മാനുഷികവുമായ പരിഗണനയുടെ അടിസ്ഥാനത്തില്‍ എല്ലാ ജീവനക്കാര്‍ക്കും ഒരുമാസത്തെ ശമ്പളം വിട്ടു നല്‍കാന്‍ എസ്.ബി.ഐ തയാറാകണം.
പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ നേരിട്ട ദുരവസ്ഥ ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നും എന്‍.എ.ജി പ്രസിഡന്റ് കരണ്‍ ചോപ്ര അയച്ച ഇ-മെയിലില്‍ ആവശ്യപ്പെടുന്നു. അടച്ചുപൂട്ടിയതിനു പിന്നാലെ ഏകദേശം എട്ടു മാസത്തെ ശമ്പളമാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് നഷ്ടപ്പെട്ടത്.
ജെറ്റ് എയര്‍വേസിന്റെ ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്കാണ് മാര്‍ച്ച് മാസത്തെ ശമ്പളം ലഭിക്കാനുള്ളത്. 983 കോടി രൂപയുടെ അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള ജെറ്റ് എയര്‍വേസിന്റെ അഭ്യര്‍ഥന എസ്.ബി.ഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം തള്ളിയതിനു പിന്നാലെ ഏപ്രില്‍ 17നാണ് കമ്പനി സര്‍വിസ് നിര്‍ത്തിയത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ജെറ്റ് എയര്‍വേസ് എസ്.ബി.ഐ കണ്‍സോര്‍ഷ്യത്തോട് വായ്പ അഭ്യര്‍ഥിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."