കാരുണ്യയാത്രയിലും വി.എസ് ഓട്ടോസ്റ്റാന്‍ഡ് തനിച്ച്
നീലേശ്വരം: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ട് പിരിക്കാന്‍ നീലേശ്വരം വി.എസ് ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് ഇന്ന് തനിച്ച് കാരുണ്യയാത്ര നടത്തും. കഴിഞ്ഞയാഴ്ച ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂനിയന്‍(സി.ഐ.ടി.യു) നേതൃത്വത്തില്‍ നീലേശ്വരം ഏരിയാ കമ്മിറ്റിക്കകത്തെ മുഴുവന്‍ സ്റ്റാന്‍ഡുകളും കാരുണ്യയാത്ര നടത്തി ദുരിതാശ്വാസ ക്യാംപിലേക്ക് ഫണ്ട് സ്വരൂപിച്ചിരുന്നു. എന്നാല്‍ ഈ യാത്രയുമായി ബസ് സ്റ്റാന്‍ഡിലെ വി.എസ് ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ജീവനക്കാര്‍ സഹകരിച്ചിരുന്നില്ല.
വര്‍ഷങ്ങളായി സി.ഐ.ടി.യു നേതൃത്വവുമായി ഭിന്നിച്ചു നില്ക്കുന്ന വി.എസ് ഓട്ടോസ്റ്റാന്‍ഡിലെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ നേതൃത്വത്തെ അംഗീകരിക്കാറില്ല. അതുകൊണ്ടാണ് പ്രളയ ദുരിതാശ്വാസ ഫണ്ടും തനിച്ച് സ്വരൂപിക്കാന്‍ തീരുമാനിച്ചത്. സി.ഐ.ടി.യു, ബി.എം.എസ്, എസ്. ടി.യു, എ.ഐ.ടി.യു.സി തുടങ്ങി വി.എസ് ഓട്ടോ സ്റ്റാന്‍ഡിലെ 96 ഓട്ടോറിക്ഷകളും ഇന്ന് കാരുണ്യയാത്ര നടത്തി വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. രാവിലെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന് കാരുണ്യയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."