HOME
DETAILS
MAL
backup
April 28 2019 | 19:04 PM
അഹമ്മദാബാദ്: പാന്‍മസാല ചവച്ച് പൊതു സ്ഥലത്ത് തുപ്പിയതിന് പിഴ. രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു പിഴ ചുമത്തപ്പെട്ടത്.
ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് ആണ് നരോദ സ്വദേശിയായ മഹേഷ് കുമാറിനെതിരേ പിഴ ചുമത്തിയത്. പൊതുസ്ഥലത്ത് തുപ്പിയതിന് 100 രൂപയാണ് ഇയാള്‍ക്ക് പിഴയിട്ടത്. സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യു റോഡില്‍ ഇയാള്‍ തുപ്പുന്നത് സി.സി.ടി.വി കാമറയില്‍ കണ്ടതിനെ തുടര്‍ന്നാണ് പിഴയിട്ടത്. പൊതുജനാരോഗ്യ സംരക്ഷണ നിയമം ലംഘിച്ചതിനാണ് കോര്പ്പറേഷന് ഇ-മെമ്മോ അയച്ച് പിഴയിട്ടത്. അടുത്തകാലത്തായി നടന്ന സര്‍വേയില്‍ ദേശീയ തലത്തില്‍ ഏറ്റവും വൃത്തിയുള്ള നഗരമായിട്ടാണ് അഹമ്മദാബാദിനെ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."