HOME
DETAILS
MAL
ട്രെയിനില്‍ മോഷണം: 10 വര്‍ഷത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം കേസുകള്‍
backup
April 28 2019 | 19:04 PM
ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ട്രെയിനില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 1.71 ലക്ഷം കേസുകളെന്ന് റെയില്‍വേ മന്ത്രാലയം.
ട്രെയിനിലെ സുരക്ഷയിലുണ്ടാകുന്ന വീഴ്ച തിരിച്ചറിഞ്ഞാണ് മോഷണം വ്യാപകമായി നടക്കുന്നത്. 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തത് 2018ലാണ്. 36,584 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
2017ല്‍ 33,044 കേസുകളും 2016ല്‍ 22,106ഉം 2015ല്‍ 19,215 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ 14,301, 2013ല്‍ 12,261, 2012ല്‍ 9,292 , 2011ല്‍ 9,653, 2010ല്‍ 7,549 ,2009ല്‍ 7,010 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."