HOME
DETAILS

ബുക്കര്‍ പെരുമയില്‍ ഡച്ച് നോവല്‍

  
backup
September 05 2020 | 20:09 PM

at-29-dutch-author-youngest-international-booker-prize-winner

അക്ഷരലോകത്തെ അതികായന്മാരെയെല്ലാം പിന്തള്ളിക്കൊണ്ടാണ് പുതുതലമുറയുടെ പ്രതീകമായ മരിയെകെ ലൂക്കാസ് റിനെവെല്‍ദ് (Marieke Lucas Rijneveld) രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധേയമായ ഈ ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് മരിയകെ. ഡച്ച് സാഹിത്യ ഭൂമികയിലേക്ക് ആദ്യമായി ബുക്കര്‍ പുരസ്‌കാരം കൊണ്ടുവന്നതിന്റെ ബഹുമതിയും ഇവര്‍ക്ക് സ്വന്തം.

നെതര്‍ലാന്‍ഡ്‌സിലെ ഒരു ക്രിസ്തീയ കര്‍ഷക കുടുംബത്തില്‍ 1991 ഏപ്രില്‍ ഇരുപതിന് ജനിച്ച മരിയെകെ 2018 ല്‍ അവരുടെ ആദ്യ നോവല്‍ വെളിച്ചം കാണുന്നതുവരെ കവയിത്രി എന്ന നിലയിലാണ് അറിയപ്പെട്ടത്. പ്രഥമ കവിതാസമാഹാരമായ 'Calf's caul' 2015 ലെ ഏറ്റവും നല്ല പുതുകവിക്കുള്ള ദേശീയ അവാര്‍ഡ് അവര്‍ക്ക് നേടിക്കൊടുത്തു. 'Phantom Mare' എന്ന രണ്ടാമത്തെ കവിതാ സമാഹാരവും ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 'The Discomfort of Evening' പ്രസിദ്ധീകരിച്ചതോടെ ഒരു നോവലിസ്റ്റ് എന്ന നിലയിലും അവരുടെ പ്രതിഭ രാജ്യം മുഴുവന്‍ പടര്‍ന്നു. നെതര്‍ലാന്‍ഡ്‌സില്‍ ബെസ്റ്റ് സെല്ലറായ ഈ നോവല്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ മിഷേല്‍ ഹച്ചിങ്‌സണിന്റെ ഉജ്ജ്വലമായ പരിഭാഷയിലൂടെ പ്രസാധന രംഗത്തെ വമ്പന്‍മാരായ ഫാബെര്‍ ആന്‍ഡ് ഫാബെറാണ് ഇംഗ്ലീഷ് വായനാലോകത്ത് പരിചയപ്പെടുത്തിയത്.

നോവലിന്റെ ഇതിവൃത്തം

ജാസ് എന്ന പെണ്‍കുട്ടിയുടെ വിഹ്വലതകളും ഭ്രമാത്മക ഭാവനകളും നിറഞ്ഞ ഒരവിശ്വസനീയലോകമാണ് The Discomfort of Evening എന്ന നോവലില്‍ മരിയെകെ വരച്ചിടുന്നത്. തന്നെ സ്‌കേറ്റിങ്ങിനു കൊണ്ടു പോകാന്‍ കൂട്ടാക്കാതിരുന്ന സഹോദരനോടുള്ള അടങ്ങാത്ത ദേഷ്യംമൂലം അവന്‍ മരിച്ചു പോകട്ടെ എന്നു പ്രാര്‍ഥിച്ച ജാസ് തികച്ചും ആകസ്മികമായി അത് യാഥാര്‍ഥ്യമായപ്പോള്‍ ചകിതയും ദു:ഖഗ്രസ്തയുമായിത്തീരുന്നു. സഹോദരന്റെ മരണം സൃഷ്ടിച്ച ആഘാതം അവളുടെ മനസിന്റെ താളം തെറ്റിക്കും വിധം ഭയാനകമായിരുന്നു. ഈ നോവലിന്റെ കഥാഗാത്രത്തില്‍ തന്റെതന്നെ കുടുംബ ചരിത്രത്തിന്റെ വളരെ ദു:ഖകരമായ ഒരു ഘട്ടം ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നുണ്ടെന്ന് നോവലിസ്റ്റ് പറയുന്നു.

മരിയെകെയുടെ ചെറുപ്പത്തില്‍ സഹോദരന്റെ ആകസ്മിക മരണം സമ്മാനിച്ച വ്യഥയും മാനസിക തകര്‍ച്ചയും അവരെയും കുടുംബത്തേയും ഏറെക്കാലം വേട്ടയാടിയിരുന്നു. അതുകൊണ്ടു കൂടിയാകാം അവരുടെ ഈ നോവല്‍ ജീവിതത്തിന്റെ ഇരുണ്ടതും ദുഃഖഭരിതവുമായ മുഹൂര്‍ത്തങ്ങളെ തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ ചിത്രീകരിക്കുന്നത്. ഭയവും സംത്രാസവും ഭരിക്കുന്ന മനുഷ്യമനസിന്റെ അഗാധ തലങ്ങളെ ഒരു പെണ്‍കുട്ടിയുടെ വിചിത്രമായ മാനസിക വ്യാപാരങ്ങളിലൂടെ അനിതരസാധാരണമായ ചാരുതയോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നതെന്ന് ബുക്കര്‍ സമിതി വിലയിരുത്തുന്നു.

തൊഴുത്തിലെ തൊഴില്‍ജീവിതം

ഒരു പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമെന്ന നിലയില്‍ എഴുത്തിനോടൊപ്പം കാലിവളര്‍ത്തലിലും വ്യാപൃതയായ മരിയെകെ നാട്ടിലെ ഒരു ഡയറിഫാമില്‍ ജോലി ചെയ്യുകയാണ്. ഫാമിലെ ജോലി തികച്ചും സംതൃപ്തിയോടെയാണ് താന്‍ ചെയ്യുന്നതെന്ന് ഒരഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തുന്നു. 'ഈ തൊഴില്‍ ഞാന്‍ നന്നായി ആസ്വദിക്കുന്നു. പശുക്കള്‍ എന്റെ നല്ല തോഴരാണ്. ചാണകം വാരാനും തൊഴുത്ത് വൃത്തിയാക്കാനും എനിക്കൊരു മടിയുമില്ല'- അവര്‍ പറയുന്നു.

വന്മരങ്ങളെ പിറകിലാക്കിയ ഇളമുറക്കാരി

മരിയെകെയുടെ നോവല്‍ അവരുടെ മാതൃഭൂമിയായ നെതെര്‍ലന്‍ഡ്‌സില്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവിടുത്തെ ബെസ്റ്റ് സെല്ലറുകളുടെ പട്ടികയില്‍ ഇത് ഇടം പിടിക്കുകയുണ്ടായി. അതേസമയം അന്തര്‍ദേശീയ രംഗത്ത് പൂമാലകള്‍ മാത്രമല്ല, ചിലപ്പോഴൊക്കെ കല്ലേറും ഈ നോവലിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നതും വസ്തുതയാണ്. നെതര്‍ലന്‍ഡ്‌സിലേക്ക് ആദ്യമായി മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം കൊണ്ടുവന്ന ഈ നോവലിനെ ചില നിരൂപകര്‍ വാനോളം പുകഴ്ത്തുമ്പോള്‍ ഒരു ശരാശരി വായനയ്ക്ക് മാത്രം ഉതകുന്നതിനപ്പുറം സവിശേഷമായ സര്‍ഗ്ഗചേതനയുടെ യാതൊന്നും ഈ നോവലില്‍ കാണാന്‍ കഴിയില്ലെന്ന് മറ്റു ചില നിരൂപകരും അഭിപ്രായപ്പെടുന്നു.

എന്തായാലും അക്ഷര ലോകത്തെ വന്മരങ്ങളെയെല്ലാം പിറകിലാക്കിക്കൊണ്ടാണ് മരിയെകെയെന്ന ഇളമുറക്കാരി ബുക്കറിന്റെ സര്‍വജ്ഞപീഠം കയറിയിരിക്കുന്നത് എന്നത് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യമാണെന്നിരിക്കെ അക്കാദമികമായ വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമപ്പുറം ഈ നോവലിനെ മുന്‍ വിധികളില്ലാതെ സമീപിക്കേണ്ടതും സഹൃദയത്വത്തിന്റെ ഉരകല്ലില്‍ ഉരച്ചുനോക്കി അതിന്റെ മൂല്യം നിര്‍ണയിക്കേണ്ടതും ലോകമെമ്പാടുമുള്ള വായനക്കാരുടെ കര്‍ത്തവ്യമായി മാറുകയാണ്; പുരസ്‌കാര നിര്‍ണയത്തിന്റെ അവസാന റൗണ്ടില്‍ ഏകകണ്ഠമായാണ് ജൂറി ഈ നോവല്‍ തിരഞ്ഞെടുത്തതെന്ന് സമിതിയുടെ അധ്യക്ഷനായ ടെഡ് ഹോഡ്കിന്‍സണ്‍ പ്രസ്താവിക്കുമ്പോള്‍ പ്രത്യേകിച്ചും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  11 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  11 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  11 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  11 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  11 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  11 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  11 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  11 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  11 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  11 days ago