തണൽ ബഹ്‌റൈൻ ചാപ്റ്റർ തണൽ രക്തദാന ക്യാംപ് നടത്തി
ഹൃദയ പൂർവ്വം എന്ന പേരിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഇന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടന്നു. തണലിന്റെ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും കുടുംബിനികളും അടക്കം നൂറിലധികം ആളുകൾ രക്തം ധാനം നൽകുകയുണ്ടായി. രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാന ക്യാംപ് ഉച്ചക്ക് 1 മണിവരെ തുടർന്നു. മുതിർന്ന മാധ്യമ പ്രവർത്തകനും തണൽ രക്ഷാധികാരിയും ആയ സോമൻ ബേബി, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, അസീൽ അബ്ദുൽ റഹ്മാൻ , നൗഷാദ് മേലടി, നിസാർ ഒ ഐ സി സി തുടങ്ങി സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ക്യാംപ് സന്ദർശിക്കുകയുണ്ടായി.
തണൽ ഭാരവാഹികളായ അബ്ദുൽമജീദ് തെരുവത്ത് , റഷീദ് മാഹി, ഹമീദ് പോതിമഠത്തിൽ , ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിം പുറക്കാട്ടേരി, ആർ . പവിത്രൻ , മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി, റഫീഖ് നാദാപുരം , ടിപ് ടോപ് ഉസ്മാൻ , സലിം കണ്ണൂർ , ശ്രീജിത് കണ്ണൂർ, ഫൈസൽ പാട്ടാണ്ടി, നജീബ് കടലായി , ഇബ്രാഹിം കെ എഫ് സി , അഷ്‌കർ പൂഴിത്തല, ഹാഷിം കറക്ക്, ജയേഷ് , അബ്ദുൽ ജലീൽ, വിനീഷ് , സുരേഷ് മണ്ടോടി, സുബൈർ ഫ്രീഡം , അഷ്‌റഫ് കാട്ടിൽപീടിക , റാഷിദ് ഹമീദ് , അനിൽ , ഫസലുൽ ഹഖ് , മുനീർ , റഫീക്ക് അബ്ദുള്ള എന്നിവർ ക്യാംപിന് നേതൃത്വം കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."