HOME
DETAILS
MAL
ആവിക്കരയില്‍ വാടക ക്വാര്‍ട്ടേഴ്‌സിനു തീപ്പിടിച്ചു
backup
August 30 2018 | 07:08 AM
കാഞ്ഞങ്ങാട്: ആവിക്കരയിലെ കൊവ്വല്‍ എ.കെ.ജി ക്ലബിനു സമീപത്തെ വാടക വീട്ടില്‍ തീപ്പിടിച്ചു. അബ്ദുല്‍ സലാം-ആയിഷ ദമ്പതികള്‍ താമസിക്കുന്ന രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സിലാണ് തീപ്പിടുത്തമുണ്ടായത്. കംപ്യുട്ടര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പലതും കത്തിയവയില്‍ ഉള്‍പ്പെടുന്നു. ഏകദേശം രണ്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് . മുറിക്കകത്തെ വൈദ്യതി ലൈനില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കാഞ്ഞങ്ങാട് അഗ്നിശമന ആസ്ഥാനത്തെ ഓഫിസര്‍ സി.പി രാജേഷ് , അസിസ്റ്റന്റ് ഗോപാലകൃഷ്ണന്‍ മാവില, ലീഡിങ്ങ് ഫയര്‍മാന്‍ സണ്ണി ഇമ്മാനുവല്‍, ഫയര്‍മാന്മാരായ ലതീഷ് , കയ്യൂര്‍ അശോകന്‍, സന്തോഷ്, ഉണ്ണി, ഹനീഫ് എന്നിവരും വാര്‍ഡ് കൗണ്‍സിലര്‍ നാരായണന്റെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."