മോദിയുടെ ജാതി ഏതാണെന്ന് എനിക്കിപ്പോഴും അറിയില്ല; ജാതി രാഷ്ട്രീയം തള്ളി പ്രിയങ്കാ ഗാന്ധി
ലഖ്നൗ: ജാതി രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സ്വാധീനിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇക്കാര്യത്തിലൊന്നും താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതു ജാതിയില്‍പ്പെട്ട ആളാണെന്ന് ഇന്നുവരെ തനിക്ക് അറിയില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇന്നുവരെ എനിക്ക് അദ്ദേഹത്തിന്റെ ജാതി ഏതാണെന്ന് അറിയില്ല. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവും കോണ്‍ഗ്രസ് നേതാക്കളും വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ ആര്‍ക്കെതിരേയും വ്യക്തിപരമായി അധിക്ഷേപം നടത്തിയിട്ടില്ല- പ്രിയങ്ക പറഞ്ഞു. സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനും എസ്.പിക്കും ബി.എസ്.പിക്കും ഒരേയൊരു ലക്ഷ്യമേയുളളൂ, ജാതി രാഷ്ട്രീയം മാത്രം- എന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനോടുള്ള പ്രതികരണമായാണ് പ്രതിപക്ഷം വികസനമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതെന്ന മറുപടിയുമായി പ്രിയങ്ക രംഗത്തുവന്നത്. തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാമാണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ എന്നും ദേശീയത കൊണ്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും പ്രിയങ്കാ ഗാന്ധി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."