ദേശീയ പാതയോരത്ത് അനധികൃത നിര്‍മാണങ്ങള്‍ തകൃതി; നിയമം നോക്കുകുത്തി
പാപ്പിനിശ്ശേരി:കീച്ചേരി ദേശീയ പാതയോരത്ത് അനധികൃത നിര്‍മാണങ്ങള്‍ തകൃതിയായി നടക്കുന്നുവെന്ന് പരാതി. ദേശീയ പാതാ വികസനത്തിന്റെ ത്രീഡി നോട്ടിഫിക്കേഷനില്‍ ഉള്‍പ്പെട്ടതുമായ സ്ഥലത്താണ് അനധികൃത കെട്ടിട നിര്‍മാണം നടക്കുന്നത്. ഇതറിഞ്ഞ് പാപ്പിനിശ്ശേരി പഞ്ചായത്തധികൃതര്‍ സ്ഥലത്തെത്തി പ്രവൃത്തി തടഞ്ഞെങ്കിലും പ്രവൃത്തി തുടരുകതന്നെയാണ്.
കണ്ണൂര്‍ -തളിപ്പറമ്പ് പഴയ ദേശീയ പാതയോട് ചേര്‍ന്ന സ്ഥലത്താണ് അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നത്. ഈ സ്ഥലത്തെ പല കെട്ടിടങ്ങളും ജീര്‍ണാ വസ്ഥയിലാണ്. ഇത്തരം കെട്ടിടങ്ങള്‍ക്കെല്ലാം പുതിയ ദേശീയ പാതയില്‍ നിന്നും നിശ്ചിത അകലമില്ലാത്തതിനാല്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാറില്ല. എന്നാല്‍ ഇതുവകവയ്ക്കാതെ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് ഇവിടെ ഒരുസംഘമാളുകള്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്.
കീച്ചേരിയിലെ നിര്‍മാണം ഇന്നലെ രാവിലെ തന്നെ നോട്ടീസ് നല്കി തടഞ്ഞതായി പഞ്ചായത്ത് സെക്രട്ടറി ജയ്സണ്‍ മാത്യു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."