മാങ്കടവ് ദാറുറഹ്മയില്‍ നിന്ന് വീണ്ടും ഹാഫിസ് കൂടി
പാപ്പിനിശ്ശേരി: മാങ്കടവ് ദാറുറഹ്മ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്നും വീണ്ടുമൊരു ഹാഫിസുകൂടി. മലപ്പുറം അച്ചനമ്പലം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെയും ബുഷ്റയുടെയും മകനായ മുഹമ്മദ് അഫ്താബാണ് 10 മാസം കൊണ്ട് ഖുര്‍ആന്‍ മന:പാഠമാക്കിയത്. ഹാഫിസ് റിയാസ് മൗലവിയുടെ ശിക്ഷണത്തിലാണ് പതിമൂന്നുകാരനായ അഫ്താബ് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയത്. നല്ല ഓര്മ ശക്തിയും കഠിനാദ്ധ്വാനവും അധ്യാപകന്റെ ചിട്ടയായ ക്ലാസുമാണ് എളുപ്പത്തില്‍ മനഃപാഠമാക്കാന്‍ സഹായകമായതെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു.
കോളജ് ആരംഭിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും ഇതോടെ ഖുര്‍ആന്‍ മനഃപാഠമാക്കുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് അഫ്താബ്. ദാറുറഹ്മ കമ്മറ്റി അനുമോദിച്ചു. നന്തി കോളജ് മുദരിസ് മാണിയൂര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ഉദ്ഘടനം ചെയ്തു. കോളജ് പ്രസിഡന്റ് പി.വി മൊയ്തു ഹാജി അധ്യക്ഷനായി. ഹാഫിസ് റിയാസ് മൗലവി പൂച്ചക്കാട് ഖത്മുല് ഖുര്‍ആന്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്കി. എന്‍.പി റംസീര്‍ ഹാജി, കെ.പി മൊയ്തീന്‍കുട്ടി ഹാജി, ടി. നസ്റുദീന്‍, പി.പി മുനീര്‍, അബു ഹാജി, കെ. അബ്ദുസമദ് ഹാജി, കെ.പി സിദീഖ്, എം.വി അബ്ദുല്ല, സി.പി അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."