ആശുപത്രിയില്‍ കൊണ്ടു പോവുന്നതിനിടെ കൊവിഡ് രോഗിയെ പീഡിപ്പിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കൊവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൗഫലിനെ പൊലിസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം. ആറന്മുള ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെയാണ് 108 ആംബുലന്‍സ് ഡ്രൈവര്‍ അതിക്രമം നടത്തിയത്. രണ്ട് യുവതികള്‍ ആംബുലന്‍സിലുണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലിറക്കി. രണ്ടാമത്തെയാളെ കൊവിഡ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഡ്രൈവര്‍ ഉപദ്രവിച്ചത്.
യുവതി ആശുപത്രിയിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ നൗഫലിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ക്കെതിരെ തെളിവുണ്ടെന്ന് പൊലിസ് അറിയിച്ചു. യുവതിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയയാക്കും. നൗഫലിനെതിരെ വേറെയും കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."