പൊലിസ് പോസ്റ്റിനുനേരെ ആക്രമണം നടത്തിയ കേസില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍
ശ്രീനഗര്‍: കഴിഞ്ഞ വെള്ളിയാഴ്ച കശ്മിരില്‍ പൊലിസ് ചെക്ക് പോസ്റ്റിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്തു.
ചാനപോറയിലെ പൊലിസ് ചെക്ക് പോസ്റ്റിനുനേരെ ആക്രമണം നടത്തിയ സംഘത്തിലുള്‍പ്പെട്ടവരാണ് പിടിയിലായതെന്ന് ശ്രീനഗറിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് ഹസീബ് മുഗള്‍ അറിയിച്ചു.
മുഷ്താഖ്, ജുനൈദ്, ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ഇവിടെ ആക്രമണം നടത്തി ആയുധങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം പൊലിസിന്റെ ചെറുത്തു നില്പ്പിനെതുടര്ന്ന് പരാജയപ്പെട്ടിരുന്നു.
ആക്രണത്തിനു ശേഷം സുരക്ഷ കര്ശനമാക്കായിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിവരത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരര്‍ക്കായി അന്വേഷണം സജീവമാക്കിയതായും പൊലിസ് അറിയിച്ചു.
പാസ്പോര്‍ട്ട് പരിശോധനക്ക് നല്‍കാനെന്ന വ്യാജേനയാണ് പൊലിസ് ചെക്ക് പോസ്റ്റില്‍ ഭീകരര്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഇവിടെ സുരക്ഷാ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥനുനേരെ ആക്രമണം നടത്തുകയായിരുന്നു.
ആയുധങ്ങള്‍ മോഷ്ടിക്കാനുള്ള നീക്കമായിരുന്നു ഇതിനുപിന്നിലുണ്ടായിരുന്നതെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."